LiveTV

Live

National

ഉത്തര്‍പ്രദേശ് ആള്‍കൂട്ട കൊലപാതകം; യോഗിക്കെതിരെ തുറന്നടിച്ച്  അഖിലേഷ് യാദവ് 

മുഖ്യമന്ത്രിയുടെ ‘അവരെ വെടിവെക്കുക’ എന്ന ഉത്തരവാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശ് ആള്‍കൂട്ട കൊലപാതകം; യോഗിക്കെതിരെ തുറന്നടിച്ച്  അഖിലേഷ് യാദവ് 

ഉത്തർപ്രദേശിലെ ഖാസിപൂരില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിന് കാരണക്കാരൻ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയാണെന്ന് തുറന്നടിച്ച് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.

ഉത്തര്‍പ്രദേശ് ആള്‍കൂട്ട കൊലപാതകം; യോഗിക്കെതിരെ തുറന്നടിച്ച്  അഖിലേഷ് യാദവ് 

അക്രമികളെ നേരിടാനുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ നിയമവിരുദ്ധമായ ഉത്തരവ് പോലീസ് ഫോഴ്സിനുള്ളിൽ ആശങ്കയുണ്ടാക്കിയെന്ന് അഖിലേഷ് യാദവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ‘അവരെ വെടിവെക്കുക’ എന്ന ഉത്തരവാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത്. പോലീസുകാർക്ക് ആരെയാണ് വെടിവെക്കേണ്ടതെന്നും ജനങ്ങൾ തങ്ങളിപ്പോൾ വെടിവെക്കപ്പെടുമോ എന്നും ആശയകുഴപ്പത്തിലായതാണ് ഇത്തരം ഒരു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഖിലേഷ് യാദവ് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

യു.പിയില്‍  പൊലീസുകാരനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞു കൊലപ്പെടുത്തി
Also Read

യു.പിയില്‍ പൊലീസുകാരനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞു കൊലപ്പെടുത്തി

പോലീസ് ഓഫീസറുടെ കൊലപാതകത്തിൽ ഉത്തർപ്രദേശ് പോലീസ് 32 പേർക്കെതിരെ എഫ്.ഐ.ആർ രേഖപ്പെടുത്തുകയും 19 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയിലെ സുരക്ഷ ജോലിക്ക് ശേഷം മടങ്ങവേയാണ് പൊലീസ് ഉദ്യോഗസ്ഥൻ സുരേഷ് വാട്സാണ് കൊല്ലപ്പെടുന്നത്. ഉത്തർപ്രദേശിലെ ഖാസിപൂരിലായിരുന്നു സംഭവം.