LiveTV

Live

National

ക്രിസ്ത്യൻ മിഷേല്‍ സോണിയ ഗാന്ധിയുടെ പേര് പറഞ്ഞുവെന്ന വെളിപ്പെടുത്തല്‍ കോൺഗ്രസിന് തിരിച്ചടിയാകുന്നു

റാഫേൽ അഴിമതി ആരോപണങ്ങളിൽ പെട്ടിരിക്കുന്ന ബി.ജെ.പിക്ക് വെളിപ്പെടുത്തൽ പ്രതിരോധ ആയുധമാകും.

 ക്രിസ്ത്യൻ മിഷേല്‍ സോണിയ ഗാന്ധിയുടെ പേര് പറഞ്ഞുവെന്ന വെളിപ്പെടുത്തല്‍ കോൺഗ്രസിന് തിരിച്ചടിയാകുന്നു

അഗസ്ത വെസ്റ്റ്‌ലാൻഡ് ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേല്‍ സോണിയ ഗാന്ധിയുടെ പേര് ചോദ്യം ചെയ്യലിനിടെ പറഞ്ഞെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കോടതിയിലെ വെളിപ്പെടുത്തൽ കോൺഗ്രസിന് തിരിച്ചടിയാകുന്നു. റാഫേൽ അഴിമതി ആരോപണങ്ങളിൽ പെട്ടിരിക്കുന്ന ബി.ജെ.പിക്ക് വെളിപ്പെടുത്തൽ പ്രതിരോധ ആയുധമാകും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത നിൽക്കെ നിർണായകമാണ് ഈ വെളിപ്പെടുത്തൽ.

അഗസ്ത കേസിൽ സോണിയ ഗാന്ധിക്കും സോണിയയുടെ രാഷ്ട്രീയ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലും പങ്കുണ്ടെന്ന ആരോപണം നേരത്തെ മുതൽ ബി.ജെ.പി ഉന്നയിക്കുന്നുണ്ട്. മിഷേൽ എഴുതി എന്നുപറയുന്ന ഡയറിക്കുറിപ്പുകളിൽ മിസ്സിസ് ഗാന്ധി, എപി എന്നിങ്ങനെ രേഖപ്പെടുത്തിയത് ചൂണ്ടിക്കാണിച്ചായിരുന്നു ബി.ജെ.പിയുടെ ആരോപണം.

മിഷേലിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോൾ ബിജെപിയുടെ പ്രതീക്ഷയും അഗസ്ത കേസുമായി ഗാന്ധി കുടുംബത്തെ ബന്ധിപ്പിക്കുക എന്നതുതന്നെയായിരുന്നു. ഇതുവഴി റാഫേലിലെ ആരോപണങ്ങളെ പ്രതിരോധിക്കാനാകുമെന്നും ബി.ജെ.പി കണക്കാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് മിഷേൽ സോണിയ ഗാന്ധിയുടെ പേര് പരാമർശിച്ചു എന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തൽ നിർണായകമാകുന്നത്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി തിരക്കഥ നടപ്പിലാക്കുകയാണ് കോൺഗ്രസ് പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ റഫാൽ ഇടപാട് ബി.ജെ.പിക്കെതിരെ മുഖ്യ വിചാരണ വിഷയമാക്കാൻ ഒരുങ്ങി നിൽക്കുന്ന വേളയിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന തന്നെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കോടതിയിലെ വെളിപ്പെടുത്തൽ.

Also read: അഗസ്ത വെസ്റ്റ്ലാന്‍ഡ്: ചോദ്യം ചെയ്യലിനിടെ മിഷേല്‍ സോണിയയുടെ പേര് പറഞ്ഞെന്ന് എന്‍ഫോഴ്സ്മെന്‍റ്