LiveTV

Live

National

‘വിവാഹമോചനത്തിന് ഖുര്‍ആനിലുള്ളതിനേക്കാള്‍ ശക്തമായ നിയമം വേറെയില്ല; നിയമ നിര്‍മ്മാണത്തിന് ഖുര്‍ആന്‍ മാതൃകയാക്കണം’ കോണ്‍ഗ്രസ് എം.പി

“ഖുർആനിനെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. ഖുര്‍ആനില്‍ വിവാഹമോചനത്തിന് സ്ത്രീകൾക്കും പുരുഷന്‍മാരെപ്പോലെ തന്നെ തുല്യാവകാശം ഉണ്ട്. രണ്ട് ആളുകളുടെയും, രണ്ട് കുടുംബങ്ങളുടെയും ബന്ധങ്ങൾ എങ്ങനെ..

‘വിവാഹമോചനത്തിന് ഖുര്‍ആനിലുള്ളതിനേക്കാള്‍ ശക്തമായ നിയമം വേറെയില്ല; നിയമ നിര്‍മ്മാണത്തിന് ഖുര്‍ആന്‍ മാതൃകയാക്കണം’ കോണ്‍ഗ്രസ് എം.പി

മുസ്‍ലിം വിവാഹമോചനത്തിനായി സര്‍ക്കാര്‍ നിയമം കൊണ്ടുവരികയാണെങ്കിൽ ഖുര്‍ആനിലെ നിയമങ്ങൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ രഞ്ജീത് രഞ്ജൻ. മുത്തലാഖ് ബിൽ അവതരണത്തില്‍ പങ്കെടുക്കവേ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു രഞ്ജീത്.

"ഞാൻ നിങ്ങളോട് നന്ദിപറയണം. മുത്തലാഖ് ബില്‍ കാരണം ഖുർആനിലെ വിവാഹ മോചന വ്യവസ്ഥകളെ കുറിച്ച് ഞാന്‍ വിശദമായി വായിച്ചു. ഈ ബില്‍ പാസാക്കിയാല്‍ മുസ്‍ലിം സ്ത്രീകൾ നിങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. എങ്കില്‍ ഈ ബില്ലില്‍ മുസ്‍ലിം സ്ത്രീകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒരു ഭാഗം പറയൂ." രഞ്ജീത് രഞ്ജൻ പറഞ്ഞു.

‘വിവാഹമോചനത്തിന് ഖുര്‍ആനിലുള്ളതിനേക്കാള്‍ ശക്തമായ നിയമം വേറെയില്ല; നിയമ നിര്‍മ്മാണത്തിന് ഖുര്‍ആന്‍ മാതൃകയാക്കണം’ കോണ്‍ഗ്രസ് എം.പി

"ഖുർആനിനെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. ഖുര്‍ആനില്‍ വിവാഹമോചനത്തിന് സ്ത്രീകൾക്കും പുരുഷന്‍മാരെപ്പോലെ തന്നെ തുല്യാവകാശം ഉണ്ട്. രണ്ട് ആളുകളുടെയും, രണ്ട് കുടുംബങ്ങളുടെയും ബന്ധങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെ കുറിച്ച് ഇതില്‍ പറയുന്നു. അഞ്ചു ഘട്ടങ്ങളിലൂടെ വിവാഹമോചനം തടയാന്‍ ഖുർആൻ ശ്രമിക്കുന്നു. വിവാഹമോചനത്തിന് ഖുര്‍ആനിലുള്ളതിനേക്കാള്‍ ശക്തമായ നിയമം വേറെയില്ല.'' രഞ്ജീത് പറഞ്ഞു.

മുത്തലാഖ് അസാധുവാക്കിയ സുപ്രീംകോടതി വിധിക്ക് ശേഷവും മുത്തലാഖുമായി ബന്ധപ്പെട്ട 477 കേസുകൾ രജിസ്റ്റർ ചെയ്തതായ കേന്ദ്രത്തിന്റെ വാദത്തെ രഞ്ജിത എതിര്‍ത്തു. ''സര്‍ക്കാര്‍ പറയുന്നു മുത്തലാഖ് അസാധുവാക്കിയ സുപ്രീംകോടതി വിധിക്ക് ശേഷവും, മുത്തലാഖുമായി ബന്ധപ്പെട്ട 477 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്. സ്ത്രീധനത്തിനെതിരെ ശക്തമായ നിയമമുണ്ടായിട്ടും അതുമൂലം നിരവധി മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഹിന്ദു പുരുഷന്‍മാര്‍ വിവാഹമോചനം കൂടാതെ തന്നെ നിയമം ലംഘിച്ച് വേറെ വിവാഹം കഴിക്കുന്നുണ്ട്. എന്താണ് ഇതൊന്നും നിങ്ങൾ ഇവിടെ ചർച്ച ചെയ്യാത്തത്..? എന്തിനാണ് മുസ്ലിംകളെ മാത്രം ലക്ഷ്യമിടുന്നത്..?'' രഞ്ജീത് ചോദിച്ചു.

‘വിവാഹമോചനത്തിന് ഖുര്‍ആനിലുള്ളതിനേക്കാള്‍ ശക്തമായ നിയമം വേറെയില്ല; നിയമ നിര്‍മ്മാണത്തിന് ഖുര്‍ആന്‍ മാതൃകയാക്കണം’ കോണ്‍ഗ്രസ് എം.പി

''ആരെങ്കിലും വിവാഹമോചനം ചെയ്താല്‍ എന്തുകൊണ്ടാണ് മുസ്ലീംകളെ മാത്രം ലക്ഷ്യം വെക്കുന്നത്..? എന്തുകൊണ്ട് ഹിന്ദുക്കളെയില്ല..? സുപ്രീംകോടതി വിധിയുണ്ടായിട്ടും വീണ്ടും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നു. എന്തുകൊണ്ട് അത് ചര്‍ച്ചയാവുന്നില്ല? ബീഹാറിലെ മുസാഫർപൂരിൽ നിങ്ങളുടെ ഭരണത്തിൻകീഴിൽ 37 വിദ്യാർത്ഥിനികൾ ബലാത്സംഗത്തിനിരയായി. നിങ്ങളുടെ മന്ത്രി പ്രതികളെ പിന്തുണച്ചു. എന്തുകൊണ്ട് അത് ചര്‍ച്ച ചെയ്യുന്നില്ല..? ഇരകള്‍ ഹിന്ദു പെൺകുട്ടികളായതാണോ കാരണം..? ഈ മുത്തലാഖ് ബില്ല് മുഖേന നിങ്ങള്‍ക്ക് മുസ്‍ലിം വോട്ടുകൾ വേണം. എന്നാൽ മുസ്ലീം സ്ത്രീകൾ ഈ ഭരണം കണ്ട് നിങ്ങള്‍ക്ക് വോട്ടുചെയ്യുമെന്ന ധാരണ നിങ്ങൾക്ക് വേണ്ട.'' കോൺഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

"ഈ നിയമത്തിലൂടെ നിങ്ങൾ സ്ത്രീകളെ എങ്ങനെ സംരക്ഷിക്കുമെന്ന് പറയൂ. ജോലി നഷ്ടപ്പെട്ട് ഭര്‍ത്താവ് ജയിലിലേക്ക് പോയാല്‍ അയാള്‍ സ്ത്രീക്ക് എങ്ങനെ സംരക്ഷണം നൽകും..? എന്ത് സംരക്ഷണമാണ് നിങ്ങൾ സ്ത്രീകൾക്ക് നൽകുക..? മുസ്‍ലിം വ്യക്തി നിയമം, അവരുടെ മതം, വീട് എന്നിവയിൽ നിന്നെല്ലാം നിങ്ങൾ അവരെ പുറത്താക്കുകയാണ്. ഇത് വിഭജനം സൃഷ്ടിക്കും. നിങ്ങൾക്ക് ദുരുദ്ദേശ്യമാണുള്ളത്." എം.പി പറഞ്ഞു.

‘വിവാഹമോചനത്തിന് ഖുര്‍ആനിലുള്ളതിനേക്കാള്‍ ശക്തമായ നിയമം വേറെയില്ല; നിയമ നിര്‍മ്മാണത്തിന് ഖുര്‍ആന്‍ മാതൃകയാക്കണം’ കോണ്‍ഗ്രസ് എം.പി

മുസ്‍ലിം വിവാഹമോചനത്തിനായി സര്‍ക്കാര്‍ നിയമം കൊണ്ടുവരികയാണെങ്കിൽ ഖുര്‍ആനിലെ നിയമങ്ങൾ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കാരണം, അതാണ് ഏറ്റവും മികച്ചതെന്നും മുസ്ലീം സമുദായം ഒന്നടങ്കം അത് അംഗീകരിക്കുമെന്നും അവർ കൂട്ടിച്ചേര്‍ത്തു.

"മുത്തലാഖ് വിഷയത്തിൽ നിങ്ങൾ എന്തെങ്കിലും നിയമം കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ നിങ്ങളോട് ഖുർആൻ വായിക്കാനും, അതിലെ വിവാഹമോചന നിയമങ്ങൾ നടപ്പിലാക്കാനും ആവശ്യപ്പെടും. മുസ്‌ലിം സമുദായവും അത് സ്വീകരിക്കും. നിങ്ങൾ മുസ്‍ലിം സ്ത്രീകളുടെ പ്രശ്നങ്ങള്‍ വച്ച് കളിക്കുകയാണ്. സ്ത്രീകൾക്ക് നേരെയുള്ള ഗാര്‍ഹിക പീഢനങ്ങളില്‍ ഹിന്ദു-മുസ്ലീം എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ ആവശ്യമില്ല.'' രഞ്ജീത് വ്യക്തമാക്കി.