LiveTV

Live

National

ഈ വര്‍ഷം ദേശീയ തലത്തില്‍ വിവാദമായ 10 പരാമര്‍ശങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ കോണ്‍ഗ്രസ് അധ്യകഷന്‍ രാഹുല്‍ ഗാന്ധിവരെയുള്ള രാഷ്ട്രീയ നേതാക്കള്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍.

ഈ വര്‍ഷം ദേശീയ തലത്തില്‍ വിവാദമായ 10 പരാമര്‍ശങ്ങള്‍

1. കോണ്‍ഗ്രസ്സിലെ വിധവ | ഡിസംബര്‍ 4

ജയ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ വിധവ എന്ന് പരാമര്‍ശിച്ചിരുന്നു.

'...കോണ്‍ഗ്രസ്സിലെ ഏത് വിധവയുടെ അക്കൗണ്ടിലേക്കാണ് ഈ പൈസയെല്ലാം പോയിക്കൊണ്ടിരുന്നത്'; കോണ്‍ഗ്രസ്സ് ഭരണകാലത്ത് ജനിച്ചിട്ടില്ലാത്ത പെണ്‍കുട്ടികളെ വിധവകളായി രേഖപ്പെടുത്തി പെന്‍ഷന്‍ സ്വീകരിച്ചതിനെയാണ് മോദി സൂചിപ്പിച്ചത്.

2. അലി, ബജ്രംഗ് ബലി | നവംബര്‍ 24

'കമല്‍ നാഥ്, നിങ്ങള്‍ അലിയെ കയ്യില്‍ വച്ചോളൂ; ഞങ്ങള്‍ക്ക് ബജ്രംഗ് ബലിയുണ്ട്'; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭോപ്പാലിലെ റാലിയില്‍ പറഞ്ഞു.

മുസ്‍ലിം ഭൂരിപക്ഷമേഖലകളില്‍ നിന്നും കോണ്‍ഗ്രസ്സിന് 90 ശതമാനം വോട്ട് ഉറപ്പുവരുത്തണമെന്ന് കമല്‍ നാഥ് മുസ്‍ലിം നേതാക്കളോട് ആവശ്യപ്പെടുന്ന വീഡിയൊ പുറത്തുവന്ന് ദിവസങ്ങള്‍ക്കുശേഷമായിരുന്നു യോഗിയുടെ പരാമര്‍ശം.

3. രൂപയും മൂല്യവും മോദിയുടെ അമ്മയും | നവംബര്‍ 22

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് നേതാവ് രാജ് ബാബര്‍ രൂപയുടെ മൂല്യം ഇടിയുന്നതിനെ മോദിയുടെ അമ്മയുടെ വയസ്സുമായി ഉപമിച്ചിരുന്നു.

'കോണ്‍ഗ്രസ്സ് ഭരണകാലത്ത് രൂപയുടെ മൂല്യം ഇടിഞ്ഞ് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ വയസ്സിനടുത്തെത്തിയെന്ന് മോദി പരിഹസിച്ചിരുന്നു. എന്നാല്‍ ഇന്ന് രൂപയുടെ മൂല്യം മോദിയുടെ അമ്മയുടെ വയസ്സിനടുത്താണ് എത്തിയിരിക്കുന്നത്'; ബാബ്ബര്‍ പറഞ്ഞു.

ഈ പരാമര്‍ശം ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. രാജ് ബാബറും രാഹുല്‍ ഗാന്ധിയും ക്ഷമ ചോദിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടുകയും ചെയ്തു.

4. അമിത് ഷാ, സുപ്രീം കോടതി, ശബരിമല | ഒക്ടോബര്‍ 27

'എനിക്ക് കേരള സര്‍ക്കാറിനോടും സുപ്രീം കോടതിയോടും പറയാനുള്ളത് നടപ്പിലാക്കാന്‍ സാധിക്കുന്ന വിധികള്‍ മാത്രമേ പുറപ്പെടുവിപ്പിക്കാന്‍ പാടുള്ളൂ, ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുന്നവയല്ല..'; ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി പുറത്തുവന്നതിനുശേഷം കേരളത്തില്‍ സംസാരിക്കുകയായിരുന്നു ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ.

വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച അയ്യപ്പഭക്തര്‍ക്ക് ഷാ നല്‍കിയ പിന്തുണ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

5. അമിത് ഷാ, നുഴഞ്ഞുകയറ്റക്കാര്‍ | ഒക്ടോബര്‍ 6

'ലാൽ ബഹാദൂർ ശാസ്ത്രിയുടെ മുദ്രാവാക്യമാണ് ജയ് കിസാന്‍, ജയ് ജവാന്‍. കര്‍ഷകര്‍ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ സൈനികര്‍ രാജ്യത്തിനു കാവല്‍ നില്‍കുന്നു. എന്നാല്‍ നുഴഞ്ഞുകയറ്റക്കാര്‍ രാജ്യത്തെ സുരക്ഷ നശിപ്പിക്കാന്‍ വരുന്ന ചിതല്‍ പോലെയാണ്. അതിനെ നീക്കം ചെയ്യണം';

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് മേഖലയില്‍ സംസാരിക്കുകയായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

6. കുമാർ ചൌബെ, പുഴു | സെപ്റ്റംബര്‍ 1

രാഷ്രീയ സംവാദങ്ങളുടെ നിലവാരം താഴ്ത്തുന്നതായിരുന്നു കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൌബെയുടെ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി മാനസിക രോഗിയാണെന്ന പ്രസ്ഥാവന. രാഹുല്‍ മാലിന്യത്തിലെ പുഴുവാണെന്നും ചൗബെ പറഞ്ഞു.

7. രാഹുല്‍ ഗാന്ധി, കാവല്‍കാരന്‍ കള്ളനാണ് | സെപ്റ്റംബര്‍ 20

'ഇന്ത്യയുടെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് എല്ലായിടത്തും സംസാരമുണ്ട്'; റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാറിനെതിരെ അഴിമതിയാരോപിച്ചുകൊണ്ട് രാജസ്ഥാനില്‍ പൊതു റാലിയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ പറഞ്ഞു.

8. ശശി തരൂര്‍, ഹിന്ദു പാക്കിസ്ഥാന്‍ |ജൂലൈ 11

ലോകസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ ശക്തമായ വിജയം കൈവരിച്ചാല്‍ പിന്നെ ജനാധിപത്യ ഭരണഘടന നിലനില്‍ക്കുകയില്ല എന്ന് നാം മനസ്സിലാക്കാണം. കാരണം അതിനുശേഷം അവരുടെ അടുത്ത് ഭരണഘടനയെ ഇല്ലാതാക്കാന്‍ വേണ്ട എല്ലാ സംവിധാനങ്ങളുമുണ്ടാകും. ഹിന്ദുരാഷ്ട്രത്തിന്റെ തത്വങ്ങള്‍ നിര്‍മിക്കപ്പെടും. ന്യൂനപക്ഷങ്ങൾക്കുള്ള തുല്യത ഇല്ലാതാകവുകയും ഹിന്ദു പാക്കിസ്ഥാനായി രാജ്യം മാറുകയും ചോയ്യും'; ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍ വിവാദപരമായ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

9. തരൂര്‍ വീണ്ടും | ജൂലൈ

'ഹിന്ദുമതത്തില്‍ താലിബാന്‍ നിര്‍മിക്കപ്പെട്ടോ? ഹിന്ദുരാഷ്ട്രത്തെക്കുറിച്ചുള്ള ബി.ജെ.പിയുടെ പരാമര്‍ശങ്ങള്‍ രാജ്യത്തെ തകര്‍ക്കാന്‍ പോന്നതാണ്'; തിരുവനന്തപുരത്തുവച്ച് ശശി തരൂര്‍ പറഞ്ഞു.

10. രാഹുലിനോട് മോദി | മെയ് 1

'കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ ഭരണനേട്ടങ്ങളെകുറിച്ച് പേപ്പറില്‍ നോക്കാതെ 15 മിനിറ്റ് സംസാരിക്കാന്‍ സാധിക്കുമൊ? നിങ്ങള്‍ക്ക് ഏതു ഭാഷയില്‍ വേണമെങ്കിലും സംസാരിക്കാം- ഇംഗ്ലീഷിലോ ഹിന്ദിയിലോ നിങ്ങളുടെ മാതൃഭാഷയിലോ- ഏതില്‍ വേണമെങ്കിലും'; മോദി കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വച്ച് രാഹുലിനെ വെല്ലുവിളിച്ചു.

കടപ്പാട്: ദ പ്രിന്റ്