LiveTV

Live

National

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ആന്റമാന്‍ നിക്കോബാറിലെ മൂന്ന് ദ്വീപുകളുടെ പേരുകള്‍ മാറ്റും 

വിനോദസഞ്ചാര കേന്ദ്രമായ റോസ് ദ്വീപ്, നെയില്‍ ദ്വീപ്, ഹാവലോക്ക് ദ്വീപ് എന്നീ ദ്വീപുകളാണ് നേതാജി സുബാഷ് ചന്ദ്രബോസ് ദ്വീപ്, ശഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെ പേരു മാറ്റുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ആന്റമാന്‍ നിക്കോബാറിലെ മൂന്ന് ദ്വീപുകളുടെ പേരുകള്‍ മാറ്റും 

ആന്റമാന്‍ നിക്കോബാറിലെ മൂന്ന് ദ്വീപുകളുടെ പേരുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം. റോസ് ദ്വീപ്, നീല് ദ്വീപ്, ഹാവലോക്ക് ദ്വീപ് എന്നീ ദ്വീപുകളാണ് യഥാക്രമം നേതാജി സുബാഷ് ചന്ദ്രബോസ് ദ്വീപ്, ശഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെ പേരു മാറ്റുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിസംബര്‍ 30 നുള്ള പോര്‍ട് ബ്ലെയര്‍ സന്ദര്‍ശനത്തിനു ശേഷമായിരിക്കും ഇതിന്റെ ഔദ്യോഗിക അറിയിപ്പ്.

പേരു മാറ്റുന്നതിനുള്ള എല്ലാ നിയമങ്ങളും പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 1943 ലെ ആസാദ് ഹിന്ദ് സർക്കാറിന്റെ രൂപവത്കരണത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തിനായി ആഭ്യന്തരമന്ത്രി രാജനാഥ് സിംഗിനോടൊപ്പമായിരിക്കും പ്രധാനമന്ത്രി സന്ദര്‍ശനത്തിനെത്തുക.

സ്വാതന്ത്ര്യ സമര സേനാനിയായ സുഭാഷ് ചന്ദ്ര ബോസിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പോർട്ട് ബ്ലെയറിൽ 150 മീറ്റർ ഉയരമുള്ള പതാക ഉയർത്തും. 2018 മാർച്ചിൽ ബി.ജെ.പി നേതാവ് ഹവ്ലോക്ക് ഐലൻഡിന്റെ പേര് മാറ്റാൻ രാജ്യസഭയിൽ ആവശ്യപ്പെട്ടിരുന്നു.