അന്യജാതിയില്‍ പെട്ട ആളിനെ വിവാഹം കഴിച്ചതിന് യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു
അന്യ ജാതിയില്‍ നിന്ന് കല്യാണം കഴിച്ചതിനെ തുടര്‍ന്ന് തെലങ്കാനയില്‍ യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. അനുരാധ(20)യെയാണ് കൊലപ്പെടുത്തിയത്.

അന്യ ജാതിയില്‍ നിന്ന് കല്യാണം കഴിച്ചതിനെ തുടര്‍ന്ന് തെലങ്കാനയില്‍ യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ഇരുപതുകാരിയായ അനുരാധയാണ് മാതാപിതാക്കളുടെ ക്രൂരതക്ക് ഇരയായത്.
ഹൈദരാബാദിൽ നിന്ന് 250 കിലോമീറ്റർ അകലെ മഞ്ചേരി ഗ്രാമത്തിലെ കലമാടുഗു ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അനുരാധയുടെ ഭർത്താവ് എ ലക്ഷ്മണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഒരേ ഗ്രാമത്തിലെ താമസക്കാരായ ലക്ഷ്മണന്റെയും അനുരാധയുടെയും ബന്ധത്തെ അനുരാധയുടെ കുടുംബം എതിർത്തപ്പോൾ, ദമ്പതികൾ ഹൈദരാബാദിലേക്ക് ഒളിച്ചോടുകയും ഡിസംബർ 3ന് ആര്യ സമാജ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാവുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഇരുവരും ശനിയാഴ്ച ലക്ഷ്മണന്റെ വീട്ടില്‍ തിരിച്ചെത്തിയതറിഞ്ഞപ്പോൾ അനുരാധയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും ലക്ഷ്മണിന്റെ വീടിനു നേരെ ആക്രമണം നടത്തുകയും അനുരാധയെ നിർബന്ധപൂർവ്വം പിടിച്ചു കൊണ്ടുപോവുകയുമായിരുന്നു.
പിന്നീട് അനുരാധയെ നിർമൽ ജില്ലയിലെ മല്ലാപൂർ ഗ്രാമത്തിനടുത്ത് കൊണ്ടുപോയി കൊലപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിച്ചശേഷം ചിതറിച്ചുകളഞ്ഞതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മാതാപിതാക്കൾ ചില ബന്ധുക്കളുടെ സഹായത്തോടെയാണ് അനുരാധയെ കൊലപ്പെടുത്തിയത്.