LiveTV

Live

National

‘ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥ തന്നെ’; മോദിക്കെതിരെ കെജ്‍‍രിവാള്‍

‘ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥ തന്നെ’; മോദിക്കെതിരെ കെജ്‍‍രിവാള്‍

അന്വേഷണ ഏജന്‍സികള്‍ക്ക് രാജ്യത്തെ കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞു കയറാന്‍ അനുമതി കൊടുത്തത് മൗലികാവകാശത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍‍‍രിവാള്‍. രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് പറഞ്ഞ കെജ്‍‍‍രിവാള്‍, കേന്ദ്രം എല്ലാ പരിധികളും ലംഘിച്ചു കൊണ്ടിരിക്കുകയാണെന്നും കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ഏകാധിപതിയെ പോലെയാണ് മോദി ഭരണം നടത്തുന്നതെന്നും കെജ്‍‍‍രിവാള്‍ പറഞ്ഞു.

‘ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥ തന്നെ’; മോദിക്കെതിരെ കെജ്‍‍രിവാള്‍

കേന്ദ്രത്തിന്റെ പുതിയ ഉത്തരവിന്റെ പശ്ചാതലത്തിലാണ് കെജ്‍‍‍രിവാള്‍ മോദി സര്‍ക്കാറിനെതിരെ രംഗത്തു വന്നത്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ താല്‍പര്യത്തിനായി ഉപയോഗിക്കുകയാണ് ബി.ജെ.പി. കേന്ദ്രബാങ്കിന്‍റെ അവസ്ഥ എന്താണെന്ന് എല്ലാവര്‍ക്കുമാറയാം. ആര്‍.ബി.ഐയുടെ രണ്ടു ഗവര്‍ണര്‍മാരാണ് ഇക്കാലയളവില്‍ രാജി നല്‍കി പുറത്തുപോയത്. സമാന സ്ഥിതി തന്നെയാണ് സി.ബി.ഐ ഉള്‍പ്പടെയുള്ള ഏജന്‍കളുടേതെന്നും കെജ്‍‍‍‍‍‍‍‍‍‍‍‍‍രിവാള്‍ പറഞ്ഞു.

രാജ്യത്തെ ഏത് കമ്പ്യൂട്ടര്‍-മൊബൈല്‍ കണക്ഷനുകളിലേക്കും കടന്നുചെല്ലാന്‍ പത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയ തീരുമാനം ഭരണഘടനാ വിരുദ്ധവും, ജനാധിപത്യ വിരുദ്ധവുമാണ്. പൗരന്റെ സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നു കയറ്റമാണിത്. സുപ്രീംകോടതി വിധിക്കെതിരെയുള്ള ഈ ഉത്തരവിനെതിരെ ആം ആദ്മി പാര്‍ട്ടി ഇരു സഭകളിലും ശബ്ദമുയര്‍ത്തുമെന്ന് പറഞ്ഞ കെജ്രിവാള്‍, ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാറിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും പറഞ്ഞു.