LiveTV

Live

National

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; 6 ഭീകരരെ സൈന്യം വധിച്ചു

ആരംപോര ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടൽ. വൻ ആയുധശേഖരവും ഭീകരരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

 ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; 6 ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ആറ് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ അൻസാർ ഗസ്വത്തുൾ ഹിന്ദ് തലവൻ സാക്കിർ മൂസയുടെ സഹായിയാണെന്ന് പൊലീസ് പറഞ്ഞു. വൻ ആയുധശേഖരവും ഭീകരരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

അവന്തിപോരയിലെ ആരംപോര ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു.

സൈന്യവും പൊലീസും സംയുക്തമായി നടത്തുന്ന തിരച്ചിൽ പുരോഗമിക്കുകയാണ്. ഭീകര വിരുദ്ധ ഓപ്പറേഷനുകളില്‍ മികച്ച ഒന്നാണ് ഇന്നത്തെ ഓപ്പറേഷനെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. കുപ്രസിദ്ധ ഭീകരൻ സാക്കിർ മൂസയുടെ സഹായിയെ വധിക്കാനായതും നേട്ടമായി സൈന്യം കരുതുന്നു.