LiveTV

Live

National

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ റഫാലില്‍ നിന്നും റിലയന്‍സിനെ മാറ്റി നിര്‍ത്തുമെന്ന് വീരപ്പമൊയ്ലി

കോണ്‍ഗ്രസ് മുന്‍കയ്യെടുത്ത് ആരംഭിച്ചതാണ് റഫാല്‍ ഇടപാട്. തികച്ചും അനിവാര്യമായ കരാറാണിതെന്നും അദ്ദേഹം പറഞ്ഞു

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ റഫാലില്‍ നിന്നും റിലയന്‍സിനെ മാറ്റി നിര്‍ത്തുമെന്ന് വീരപ്പമൊയ്ലി

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ വിവാദമായ റഫാല്‍ ഇടപാടില്‍ നിന്നും റിലയന്‍സിനെ മാറ്റി നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് എം.വീരപ്പമൊയ്‌ലി. റിലയന്‍സിന് പകരമായി ബി.ജെ.പി ഇടപ്പെട്ട് കരാറില്‍ നിന്നും പുറത്താക്കിയ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്ക്സ് ലിമിറ്റഡിനെ (എച്ച്.എ.എല്‍) തിരികെ കൊണ്ടു വരുമെന്നും വീരപ്പമൊയ്‌ലി പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ റഫാലില്‍ നിന്നും റിലയന്‍സിനെ മാറ്റി നിര്‍ത്തുമെന്ന് വീരപ്പമൊയ്ലി

തിരിച്ച് അധികാരത്തില്‍ വന്നാല്‍ റഫാല്‍ കരാര്‍ പിന്‍വലിക്കില്ല. കോണ്‍ഗ്രസ് മുന്‍കയ്യെടുത്ത് ആരംഭിച്ചതാണ് റഫാല്‍ ഇടപാട്. തികച്ചും അനിവാര്യമായ കരാറാണിത്. എന്നാല്‍ പിന്നീട് വന്ന ബി.ജെ.പി സര്‍ക്കാറാണ് കരാറില്‍ തിരിമറി നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എച്ച്.എ.എലിനെ കരാറിന്റെ ഭാഗമാക്കുമെന്ന് വീരപ്പമൊയ്‌ലി പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ റഫാലില്‍ നിന്നും റിലയന്‍സിനെ മാറ്റി നിര്‍ത്തുമെന്ന് വീരപ്പമൊയ്ലി

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ കോണ്‍ഗ്രസ് പേടിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ ആരോപണം വലിയ തമാശയാണെന്നും വീരപ്പമൊയ്‌ലി പറഞ്ഞു. ആസൂത്രണ കമ്മീഷന് എന്താണ് സംഭവിച്ചത് ? ഇപ്പോള്‍ റിസര്‍വ് ബാങ്കിന് എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത് ? പ്രധാനമന്ത്രിയുടെ ആരോപണത്തിനുള്ള മറുപടി ഇതില്‍ നിന്നു ലഭിക്കമെന്ന് വീരപ്പമൊയ്ലി പറഞ്ഞു. ബി.ജെ.പി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, റഫാലില്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്നുള്ള കോണ്‍ഗ്രസ് വെല്ലുവിളി ഏറ്റെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.