LiveTV

Live

National

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന് ഹിന്ദു സംഘടനകളുടെ ഭീഷണി; അജ്മീര്‍ സാഹിത്യോത്സവത്തില്‍ നിന്ന് നസ്‍റുദ്ദീന്‍ ഷായെ ഒഴിവാക്കി

ബുലന്ദ് ശഹര്‍ കലാപവും പൊലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകവും സംബന്ധിച്ച നസ്റുദ്ദീന്‍ ഷായുടെ പ്രതികരണത്തിനെതിരെയാണ് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്.

 ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന് ഹിന്ദു സംഘടനകളുടെ ഭീഷണി; അജ്മീര്‍ സാഹിത്യോത്സവത്തില്‍ നിന്ന് നസ്‍റുദ്ദീന്‍ ഷായെ ഒഴിവാക്കി

പശുവിനെ ചൊല്ലിയുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളെ വിമര്‍ശിച്ച ബോളിവുഡ് താരം നസ്റുദ്ദീന്‍ ഷായുടെ അജ്‍മീര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ പരിപാടി റദ്ദാക്കി. ഹിന്ദു സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നസ്റുദ്ദീന്‍ ഷായുടെ പ്രസംഗം ഒഴിവാക്കിയത്.

യുവമോര്‍ച്ച ഉള്‍പ്പെടെയുള്ള സംഘടനകള്‍ അജ്മീര്‍ സാഹിത്യോത്സ വേദിയില്‍ നസ്റുദ്ദീന്‍ ഷാക്കെതിരെ പ്രതിഷേധവുമായെത്തിയിരുന്നു. നസ്‍റുദ്ദീന്‍ ഷായുടെ സുരക്ഷയും അജ്മീറിലെ ജനങ്ങളുടെ വികാരവും പരിഗണിച്ചാണ് പരിപാടി റദ്ദാക്കിയതെന്നാണ് സംഘാടകരുടെ വിശദീകരണം.

 ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന് ഹിന്ദു സംഘടനകളുടെ ഭീഷണി; അജ്മീര്‍ സാഹിത്യോത്സവത്തില്‍ നിന്ന് നസ്‍റുദ്ദീന്‍ ഷായെ ഒഴിവാക്കി

ബുലന്ദ് ശഹര്‍ കലാപവും പൊലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകവും സംബന്ധിച്ച നസ്റുദ്ദീന്‍ ഷായുടെ പ്രതികരണത്തിനെതിരെയാണ് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്. പൊലീസുകാരുടെ ജീവനെക്കാള്‍ വിലയാണ് പശുവിനെന്ന് നസ്റുദ്ദീന്‍ ഷാ വിമര്‍ശിച്ചു. നാട്ടില്‍ വേണ്ടത്ര വിഷം വിതച്ചുകഴിഞ്ഞു. സ്ഥിതി ഉടനെയൊന്നും നേരെയാകാന്‍ പോകുന്നില്ല. തന്റെ മക്കളെ മതത്തിന്റെ അടിസ്ഥാനത്തിലല്ല വളര്‍ത്തിയത്. പക്ഷെ മക്കളുടെ സുരക്ഷയെക്കുറിച്ചോര്‍ത്ത് ആശങ്കയുണ്ട്. രാജ്യത്തിന്റെ അവസ്ഥയില്‍ ഭയമല്ല, ദേഷ്യമാണ് വരേണ്ടതെന്നും അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ ആര്‍ക്കും തന്നെ ഇവിടെ നിന്ന് പുറത്താക്കാനാവില്ലെന്നും ഷാ പറയുകയുണ്ടായി.

 ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന് ഹിന്ദു സംഘടനകളുടെ ഭീഷണി; അജ്മീര്‍ സാഹിത്യോത്സവത്തില്‍ നിന്ന് നസ്‍റുദ്ദീന്‍ ഷായെ ഒഴിവാക്കി

താന്‍ ഇതിന് മുന്‍പും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ തന്നെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നത് വിചിത്രമാണെന്നും ഭീഷണിയെ കുറിച്ച് ഷാ പ്രതികരിച്ചു. ഈ രാജ്യത്തെ സ്നേഹിക്കുന്ന ഒരാള്‍ എന്ന നിലയില്‍ രാജ്യത്തോടുള്ള കരുതലും നിലവിലെ അവസ്ഥയിലുള്ള ആശങ്കയുമാണ് താന്‍ പ്രകടിപ്പിച്ചതെന്നും ഷാ വ്യക്തമാക്കി.