LiveTV

Live

National

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും: കമല്‍ ഹാസന്‍

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറാണെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍  മത്സരിക്കും: കമല്‍ ഹാസന്‍

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ എന്തായാലും മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ ഹാസന്‍. സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിന് ഉടന്‍ കമ്മറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍  മത്സരിക്കും: കമല്‍ ഹാസന്‍

തമിഴ്നാടിന്‍റെ വികസനത്തിനാണ് മുന്‍തൂക്കം നല്‍കുക. സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറാണെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. ഏതെങ്കിലും സഖ്യത്തിന്‍റെ ഭാഗമാവുകയാണോ അതോ സഖ്യത്തിന് നേതൃത്വം നല്‍കുകയാണോ ചെയ്യുക എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ പറയാറായിട്ടില്ല എന്നായിരുന്നു മറുപടി.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍  മത്സരിക്കും: കമല്‍ ഹാസന്‍

ഈ വര്‍ഷം ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം സ്ഥാപിച്ചത്. തമിഴ്നാട് നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ 20 സീറ്റുകളിലും തന്‍റെ പാര്‍ട്ടി മത്സരിക്കുമെന്ന്കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു. എ.ഐ.എ.ഡി.എം.കെയുടെ എം.എല്‍.എമാരെ അയോഗ്യരാക്കിയതിന് പിന്നാലെയായിരുന്നു കമല്‍ ഹാസന്‍റെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ താനും മത്സരിക്കുമെന്നാണ് ഇന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കിയത്.