LiveTV

Live

National

മോദി വിരുദ്ധ മുദ്രാവാക്യം വിളിച്ചു; ജെ.എന്‍.യു യുണിയന്‍ പ്രസിഡന്‍റിന്‍റെ ബിരുദ മൂല്യനിര്‍ണ്ണയം തടഞ്ഞു വെച്ചതായി പരാതി

യൂണിയന്‍ പ്രസിഡന്റിനെതിരെ കരുതിക്കൂട്ടിയുള്ള നീക്കത്തിനെതിരെ ജെ.എന്‍.യു. ടീച്ചേര്‍സ് അസോസിയേഷനും രംഗത്തു വന്നു

മോദി വിരുദ്ധ മുദ്രാവാക്യം വിളിച്ചു; ജെ.എന്‍.യു യുണിയന്‍ പ്രസിഡന്‍റിന്‍റെ ബിരുദ മൂല്യനിര്‍ണ്ണയം തടഞ്ഞു വെച്ചതായി പരാതി

മോദി വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് എം.ഫില്‍ മൂല്യ നിര്‍ണ്ണയം വൈകിപ്പിക്കുന്നതായി ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് സായി ബാലാജി. സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ മോദി-ആര്‍.എസ്.എസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതിന് ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ഇടപെട്ട് മൂല്യനിര്‍ണ്ണയം തടഞ്ഞെന്നാണ് ആരോപണം.

യൂണിയന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം, നിലവില്‍ യൂണിയന്‍ പ്രസിഡന്റിനെതിരില്‍ രണ്ടു അന്വേഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ ഒന്ന് മോദി വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതിനും മറ്റൊന്ന് അക്കാദമിക് കൗണ്‍സിനു പുറത്ത് വെച്ച് നടന്ന പ്രതിഷേധ പരിപാടിയുടെ പേരിലുമാണ്. ‘തുല്യ തൊഴില്‍, തുല്യ വേതനം’ എന്ന ആവശ്യം ഉയര്‍ത്തി സര്‍വകലാശാലയിലെ കരാര്‍ തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തതിനും ബാലാജിക്കെതിരില്‍ അന്വഷണം നടക്കുന്നുണ്ട്.

മോദി വിരുദ്ധ മുദ്രാവാക്യം വിളിച്ചു; ജെ.എന്‍.യു യുണിയന്‍ പ്രസിഡന്‍റിന്‍റെ ബിരുദ മൂല്യനിര്‍ണ്ണയം തടഞ്ഞു വെച്ചതായി പരാതി

പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരില്‍ നടപടികള്‍ കൈകൊള്ളുന്ന സമീപനമാണ് സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്‍റേതെന്നും യൂണിയന്‍ കുറ്റപ്പെടുത്തി. മോദി സര്‍ക്കാറിനിന്റെ ചട്ടുകമായാണ് വി.സി കാമ്പസില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ യൂണിയന്‍, സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.

യൂണിയന്‍ പ്രസിഡന്റിനെതിരെ കരുതിക്കൂട്ടിയുള്ള നീക്കത്തിനെതിരെ ജെ.എന്‍.യു. ടീച്ചേര്‍സ് അസോസിയേഷനും രംഗത്തു വന്നു. അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണ് സര്‍വകലാശാല പ്രൊക്ടോറിയല്‍ ഓഫീസിന്റേതെന്ന് പറഞ്ഞ ജെ.എന്‍.യു.ടി.എ, അധികൃതര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്ന പണിയാണ് വി.സിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും വ്യക്തമാക്കി.