LiveTV

Live

National

ബിഹാറില്‍ എന്‍.ഡി.എയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് 

ബി.ജെ.പി, ജെ.ഡി.യു, എല്‍ ജെ പി പാര്‍ട്ടികള്‍ തമ്മില്‍ സീറ്റ് ധാരണയായെന്നാണ് സൂചന. ഇന്ന് ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും.

 ബിഹാറില്‍ എന്‍.ഡി.എയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് 

ബിഹാറില്‍ എന്‍.ഡി.എയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക്. ബി.ജെ.പി, ജെ.ഡി.യു, എല്‍ ജെ പി പാര്‍ട്ടികള്‍ തമ്മില്‍ സീറ്റ് ധാരണയായെന്നാണ് സൂചന. ഇന്ന് ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും.

ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എല്‍.എസ്.പി എന്‍.ഡി.എ വിട്ടതോടെ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുമാണ് ബിഹാറില്‍ ബി.ജെ.പിക്കൊപ്പമുള്ളത്. ആര്‍.എല്‍.എസ് പി മത്സരിച്ച മൂന്ന് സീറ്റുകള്‍ കൂടി തങ്ങള്‍ക്ക് വേണമെന്ന ആവശ്യം പാസ്വാന്‍ ഉന്നയിച്ചിരുന്നു. സീറ്റ് ധാരണയാവാത്തതിലുള്ള അതൃപ്തി പാസ്വാന്റെ മകന്‍ ചിരാഗ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ നിലവിലെ ധാരണ പ്രകാരം കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച ആറ് സീറ്റുകള്‍ തന്നെയാകും എല്‍.ജെ.പിക്ക് ഇത്തവണയും നല്‍കുക. ഒരു രാജ്യസഭ സീറ്റ് കൂടി നല്‍കി എല്‍.ജെ.പിയുടെ അതൃപ്തി പരിഹരിച്ചതായാണ് സൂചന.

ആകെയുള്ള 40 ലോക്സഭ സീറ്റുകളില്‍ ബി.ജെ.പിയും ജെ.ഡി.യുവും തുല്യം സീറ്റുകളില്‍ മത്സരിക്കുമെന്ന് അമിത് ഷാ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആറ് സീറ്റ് എല്‍.ജെ.പിക്ക് നല്‍കുന്നതോടെ 17 സീറ്റുകളില്‍ വീതം ബി.ജെ.പിയും ജെ.ഡി.യുവും മത്സരിക്കും. ഇന്നത്തെ അമിത് ഷാ - നിതീഷ് കുമാര്‍ ചര്‍ച്ചക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടാകും. കഴിഞ്ഞ തവണ ബി.ജെ.പിയുടെ 21 സീറ്റുള്‍പ്പെടെ 34 സീറ്റുകളാണ് ബിഹാറില്‍ നിന്ന് എന്‍.ഡി.എക്ക് ലഭിച്ചത്.