LiveTV

Live

National

പൊലീസുകാരുടെ ജീവനെക്കാള്‍ വിലയാണ് പശുവിനെന്ന് നസ്റുദ്ദീന്‍ ഷാ

നിയമം കയ്യിലെടുക്കുന്നവര്‍ക്കാണ് ഇവിടെ പരിരക്ഷ ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊലീസുകാരുടെ ജീവനെക്കാള്‍ വിലയാണ് പശുവിനെന്ന് നസ്റുദ്ദീന്‍ ഷാ

രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും അസഹിഷ്ണുതക്കുമെതിരെ നടന്‍ നസ്റുദ്ദീന്‍ ഷാ. പൊലീസുകാരുടെ ജീവനെക്കാള്‍ വിലയാണ് പശുവിനെന്ന് നസ്റുദ്ദീന്‍ പരിഹസിച്ചു. നിയമം കയ്യിലെടുക്കുന്നവര്‍ക്കാണ് ഇവിടെ പരിരക്ഷ ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബുലന്ദ്ഷഹറില്‍ പൊലീസുദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ പശു സംരക്ഷകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് നസ്റുദ്ദീന്റെ വിമര്‍ശം. നാട്ടില്‍ വേണ്ടത്ര വിഷം വിതച്ചുകഴിഞ്ഞു. സ്ഥിതി ഉടനെയൊന്നും നേരെയാകാന്‍ പോകുന്നില്ല. തന്റെ മക്കളെ മതത്തിന്റെ അടിസ്ഥാനത്തിലല്ല വളര്‍ത്തിയത്. പക്ഷെ മക്കളുടെ സുരക്ഷയെക്കുറിച്ചോര്‍ത്ത് തനിക്ക് ആശങ്കയുണ്ട്. രാജ്യത്തിന്റെ അവസ്ഥയില്‍ ഭയമല്ല, ദേഷ്യമാണ് വരേണ്ടതെന്നും അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ ആര്‍ക്കും തന്നെ ഇവിടെ നിന്ന് പുറത്താക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.