LiveTV

Live

National

രാജ്യത്തെ ആദ്യ വനിതാ രാഷ്ട്രീയ പാര്‍ട്ടിയുമായി ശ്വേത ഷെട്ടി

മൊത്തം ജനസംഖ്യയുടെ 50 ശതമാനമുള്ള സ്ത്രീകൾക്ക് നിലവില്‍ പാർലമെന്റിൽ പ്രതിനിധ്യം 11 ശതമാനം മാത്രമാണ്. ഇത് 50 ശതമാനമാക്കി നേടിയെടുക്കലാണ് പാർട്ടിയുടെ ലക്ഷ്യം.

രാജ്യത്തെ ആദ്യ വനിതാ രാഷ്ട്രീയ പാര്‍ട്ടിയുമായി ശ്വേത ഷെട്ടി

സ്ത്രീകൾക്ക് സമത്വവും സ്വാതന്ത്രവും ഉറപ്പാക്കണമെന്ന ആവശ്യവുമായി വനിതാ രാഷ്ട്രീയ പാർട്ടി. ഡോക്ടറും സാമൂഹ്യ പ്രവർത്തകയുമായ ശ്വേത ഷെട്ടിയാണ് സ്ത്രീകൾക്ക് മാത്രമായുള്ള രാജ്യത്തെ ആദ്യ രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷ. തെരഞ്ഞെടുപ്പിനെ നേരിടുന്നത് സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങളെടുത്തിട്ടില്ലെങ്കിലും ആശയങ്ങളുമായി യോജിക്കുന്നവരെ പിന്തുണക്കാനാണ് നീക്കം.

രാജ്യത്തെ ആദ്യ വനിതാ രാഷ്ട്രീയ പാര്‍ട്ടിയുമായി ശ്വേത ഷെട്ടി

ഭാരത സംസ്കാര പ്രകാരം സ്ത്രീയെ ദേവതയായും ശക്തിയായും വാഴ്ത്തുമ്പോഴും മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തുന്ന കീഴ്വഴക്കൾക്കെതിരായാണ് പോരാട്ടം. വനിതകൾക്ക് മാത്രമായ് ഒരു രാഷ്ട്രീയ പാർട്ടി. ദേശീയ വനിതാ രാഷ്ട്രീയ പാര്‍ട്ടി. കൂപ്പുകൈയുമായി നിൽക്കുന്ന സ്ത്രീയാണ് പാർട്ടി ചിഹ്നം. അമ്മമാരുടെ പാർട്ടി എന്ന് ആപ്തവാക്യം.

രാജ്യത്തെ ആദ്യ വനിതാ രാഷ്ട്രീയ പാര്‍ട്ടിയുമായി ശ്വേത ഷെട്ടി

മൊത്തം ജനസംഖ്യയുടെ 50 ശതമാനമുള്ള സ്ത്രീകൾക്ക് നിലവില്‍ പാർലമെന്റിൽ പ്രതിനിധ്യം 11 ശതമാനം മാത്രമാണ്. ഇത് 50 ശതമാനമാക്കി നേടിയെടുക്കലാണ് പാർട്ടിയുടെ ലക്ഷ്യം. ആദ്യം സ്വദേശമായ തെലങ്കാനയിൽ സാന്നിധ്യം അറിയിച്ച ശേഷം മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ശ്വേതയുടെ നീക്കം.

തെലങ്കാനയില്‍ മഹിളാ സമിതി എന്ന പേരിൽ ഒരു സന്നദ്ധ സംഘടനയും ശ്വേത നടത്തുന്നുണ്ട്. മഹിള സമിതിയില്‍ അംഗങ്ങളായ ഒന്നേ മുക്കാൽ ലക്ഷം സ്‌ത്രീകളുടെ പിന്തുണ പാര്‍ട്ടിക്കുണ്ടെന്ന് ശ്വേത പറയുന്നു.