LiveTV

Live

National

മാധ്യമ പ്രവര്‍ത്തകന്‍ കിഷോർ ചന്ദ്രയുടെ അറസ്റ്റിൽ കോടതിയെ സമീപിക്കുമെന്ന് ഭാര്യ

സോഷ്യൽ മീഡിയയിൽ പ്രധാനമന്ത്രി, മണിപ്പൂര്‍ മുഖ്യമന്ത്രി, ആർ.എസ്.എസ് എന്നിവരെ വിമർശിച്ച് പോസ്റ്റിട്ടതിന്റെ പേരിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്

മാധ്യമ പ്രവര്‍ത്തകന്‍ കിഷോർ ചന്ദ്രയുടെ അറസ്റ്റിൽ കോടതിയെ സമീപിക്കുമെന്ന്  ഭാര്യ

മാധ്യമ പ്രവര്‍ത്തകന്‍ കിഷോർ ചന്ദ്രയുടെ അറസ്റ്റിൽ കോടതിയെ സമീപിക്കുമെന്ന് കീഷോറിന്റെ ഭാര്യ രംജിത എലാങ്ങ്ബാം. കഴിഞ്ഞ ബുധനാഴ്ച്ചയാണ് നാഷണൽ സെക്യൂരിറ്റി ആക്ട് പ്രകാരം മാധ്യമ പ്രവർത്തകനായ കിഷോറിനെ അറസ്റ്റ് ചെയ്യുന്നത്.‌ എന്നാല്‍‌ വക്കീലുമാര്‍ പറയുന്നത് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇങ്ങനെ അറസ്റ്റ് ചെയ്യാനാവില്ലെന്നും കേന്ദ്ര അറിവോടെയാണ് നടക്കുന്നതെന്നുമാണ്.

ഇങ്ങനെയൊരു തീരുമാനം വരുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രിയിൽ നിന്നാണ്. ഈ അറസ്റ്റിനെ പുനഃപരിശോധിക്കാൻ അദ്ദേഹത്തിന് അപേക്ഷ അയിച്ചിട്ടുണ്ടെന്നും രംജിത പറഞ്ഞു. ഗുണപരമായ പ്രതികരണം വന്നില്ലെങ്കില്‍ ഉടൻ തന്നെ ഹൈകോടതിയിൽ പോകുമെന്നും അവർ കൂട്ടിചേർത്തു.

സോഷ്യൽ മീഡിയയിൽ പ്രധാനമന്ത്രി, മണിപ്പൂര്‍ മുഖ്യമന്ത്രി, ആർ. എസ്.എസ് എന്നിവരെ വിമർശിച്ച് പോസ്റ്റിട്ടതിന്റെ പേരിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന്റെ പേരിൽ ആദ്യമായാണ് മണിപ്പൂരില്‍ ഇങ്ങനെയൊരു അറസ്റ്റ് നടക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

മണിപ്പൂരിലെ മാധ്യമ പ്രവർത്തകരിൽ നിന്നും യാതൊരു പിന്തുണയും കിട്ടുന്നില്ലെന്ന് രജിത പറയുന്നു. ’ഇന്ത്യൻ പ്രസ് കൗൺസിൽ യൂണിയനും ഇന്ത്യയിലെ പ്രധാന മാധ്യമ പ്രവർത്തകരുമെല്ലാം പിന്തുണക്കുമ്പോള്‍ മണിപ്പൂരിലെ മാധ്യമ പ്രവർത്തകരിൽ നിന്നും യാതൊരു പിന്തുണയും ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.