LiveTV

Live

National

2019 ല്‍ ജയിക്കണോ ? മോദിയെ മാറ്റി ഗഡ്കരിയെ കൊണ്ടുവരണമെന്ന് ആര്‍.എസ്.എസിന് കത്ത്

‘അഹങ്കാരികളായ’ നേതാക്കളെ മാറ്റണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനും ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിക്കും കത്തുനല്‍കിയിട്ടുണ്ട്. 

2019 ല്‍ ജയിക്കണോ ? മോദിയെ മാറ്റി ഗഡ്കരിയെ കൊണ്ടുവരണമെന്ന് ആര്‍.എസ്.എസിന് കത്ത്

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാറ്റി പകരം നിതിന്‍ ഗഡ്കരിയെ മുന്നിലേക്ക് കൊണ്ടുവരണമെന്ന് ആര്‍.എസ്.എസ് നേതൃത്വത്തിന് കത്ത്. മഹാരാഷ്ട്ര സര്‍ക്കാരിനു കീഴിലെ കര്‍ഷക പാനല്‍ അധ്യക്ഷന്‍ കിഷോര്‍ തിവാരിയാണ് ആര്‍.എസ്.എസിന് കത്തയച്ചത്. വസന്തറാവു നായിക് സേഥി സ്വാവലമ്പന്‍ മിഷന്‍ അധ്യക്ഷനാണ് കിഷോര്‍ തിവാരി. മഹാരാഷ്ട്രയിലെ പ്രമുഖ കര്‍ഷക നേതാവാണ് തിവാരി.

2019 ല്‍ ജയിക്കണോ ? മോദിയെ മാറ്റി ഗഡ്കരിയെ കൊണ്ടുവരണമെന്ന് ആര്‍.എസ്.എസിന് കത്ത്

'അഹങ്കാരികളായ' നേതാക്കളെ മാറ്റണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനും ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിക്കും കത്തുനല്‍കിയിട്ടുണ്ട്. മെട്രോ റെയില്‍ ശിലാസ്ഥാപനത്തിനും മറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിലെത്തിയ ചൊവ്വാഴ്ചയാണ് തിവാരി കത്ത് നല്‍കിയത്. 'അഹങ്കാരികളായ' നേതാക്കള്‍ ജി.എസ്.ടി, നോട്ട് നിരോധനം, ഇന്ധന വില വര്‍ധന പോലുള്ള വിനാശകരമായ നയങ്ങള്‍ നടപ്പാക്കിയതിന്റെ പ്രതിഫലനമാണ് അഞ്ച് സംസ്ഥാനങ്ങളിലെ പരാജയം. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി.ജെ.പി തോല്‍ക്കാന്‍ കാരണം ഈ അഹങ്കാരികളായ നേതാക്കന്‍മാരാണ്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തലപ്പത്ത് തീവ്രതയും ഏകാധിപത്യവും പ്രയോഗിക്കുന്ന നേതാക്കളുണ്ടെങ്കില്‍ അത് രാജ്യത്തിനും സമൂഹത്തിനും ഒരുപോലെ അപകടമാണ്.

2019 ല്‍ ജയിക്കണോ ? മോദിയെ മാറ്റി ഗഡ്കരിയെ കൊണ്ടുവരണമെന്ന് ആര്‍.എസ്.എസിന് കത്ത്

മോദി - അമിത് ഷാമാരുടെ ഏകാധിപത്യ സ്വഭാവം രാജ്യത്ത് ഭീതി വിതച്ചു. അത് തിരുത്തണമെങ്കില്‍ അവരെ മാറ്റി ഗഡ്കരിയെ പോലുള്ള സൗമ്യനും മറ്റുള്ളവരെ പരിഗണിക്കുകയും ചെയ്യുന്ന ഒരാളെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്-തിവാരി തന്റെ കത്തില്‍ പറയുന്നു. ഇനിയും തിരിച്ചടിയുണ്ടാകാതിരിക്കണമെങ്കില്‍ നിതിന്‍ ഗഡ്കരിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും തിവാരി ആവശ്യപ്പെട്ടു.