LiveTV

Live

National

യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്സഭയിൽ അവകാശലംഘന നോട്ടീസ്

എസ്.പി അപമാനിച്ചെന്ന് കാണിച്ച് ലോക്സഭയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി 

യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്സഭയിൽ അവകാശലംഘന നോട്ടീസ്

ശബരിമല വിഷയം ലോക്സഭയില്‍ ഉന്നയിച്ച് ബി.ജെപി. ശബരിമലയിലേ ക്ക് പോയ തന്നെയും വിശ്വാസികളെയും എസ്.പി യതീഷ് ചന്ദ്ര തടഞ്ഞെ ന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. എസ്.പി അപമാനിച്ചെന്ന് കാണിച്ച് ലോക്സഭയില്‍ കേന്ദ്രമന്ത്രി അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.

ലോക്സഭാംഗത്തോട് പെരുമാറേണ്ട രീതിയിലല്ല ശബരിമലയുടെ ചുമതലയുണ്ടായിരുന്ന എസ്പി യതീഷ്ചന്ദ്ര പെരുമാറിയതെന്നും തന്നെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നും പൊന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. യതീഷ്ചന്ദ്രയ്‌ക്കെതിരെ അവകാശലംഘന നടപടി നോട്ടീസ് സഭയില്‍ അവതരിപ്പിക്കുകയും ചെയ്തു. നോട്ടീസ് പരിശോധിക്കുമെന്ന് സ്പീക്കർ അറിയിച്ചു.

Also read: മന്ത്രിയായിട്ടാണ് വന്നതെങ്കില്‍ വാഹനം കയറ്റിവിടാന്‍ ഉത്തരവിടാം, അല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയില്‍ പോകണം: കേന്ദ്രമന്ത്രിയോട് പൊലീസ്

ശബരിമല സന്ദര്‍ശനത്തിനെത്തിയ മന്ത്രി, തന്റെ സ്വകാര്യവാഹനം നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടണമെന്നാവശ്യപ്പെട്ടാണ് പൊലീസുമായി വാക് തര്‍ക്കത്തിലേര്‍പ്പെട്ടത്. എല്ലാ വാഹനങ്ങളും കടത്തിവിടാനാവില്ലെന്ന് പറഞ്ഞതോടെ, ബി.ജെ.പി നേതാക്കളും എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ സംസാരിച്ചു. മന്ത്രിയുടെ ആവശ്യം അംഗീകരിക്കാന്‍ പൊലീസ് തയ്യാറായതുമില്ല.

കേന്ദ്രമന്ത്രി എന്ന നിലയില്‍ അതൊരു ഔദ്യോഗിക ഉത്തരവായി നല്‍കിയാല്‍ എല്ലാ വാഹനങ്ങളും കടത്തിവിടാമെന്ന് പൊലീസ് കേന്ദ്രമന്ത്രിയെ അറിയിച്ചു. താന്‍ മന്ത്രിയായല്ല ഇവിടെ വന്നിരിക്കുന്നതെന്നും അതിനാല്‍ ഉത്തരവ് നല്‍കാന്‍‌ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഇതാണ് ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചത്. അവര്‍ അന്ന് മുതലെ എസ്പിക്കെതിരെ രംഗത്തുണ്ടായിരുന്നു.