LiveTV

Live

National

മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയപ്പെട്ടിരുന്ന പ്രധാനമന്ത്രിയായിരുന്നില്ല താനെന്ന് മന്‍മോഹന്‍സിങ്

താന്‍ നിശബ്ദനായ പ്രധാനമന്ത്രിയാണ് എന്നാണ് ജനം പറയുന്നത്. പക്ഷേ വിമര്‍ശനങ്ങള്‍ക്കിടെയും ആവശ്യമുള്ളപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു 

മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയപ്പെട്ടിരുന്ന പ്രധാനമന്ത്രിയായിരുന്നില്ല താനെന്ന് മന്‍മോഹന്‍സിങ്

മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയപ്പെട്ടിരുന്ന പ്രധാനമന്ത്രിയായിരുന്നില്ല താനെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ചെയ്ഞ്ചിങ് ഇന്ത്യ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു മന്‍മോഹന്‍സിങിന്റെ പ്രതികരണം. ആര്‍.ബി.ഐ വിവാദത്തെ കുറിച്ചോ, കാര്‍ഷിക കടം എഴുതി തള്ളിയ നടപടിയെ കുറിച്ചോ മന്‍മോഹന്‍സിങ് പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല. നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലെത്തി നാലരവര്‍ഷം പിന്നിട്ടിട്ടും ഒരു വാര്‍ത്തസമ്മേളനം പോലും വിളിക്കാന്‍ തയ്യാറായിട്ടില്ല.

ഭരണത്തില്‍ 1654 ദിവസം തികച്ചിട്ടും പ്രധാനമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിട്ടില്ല എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചിരുന്നു. ഇതിന് തൊട്ട്പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ വിമര്‍ശം. താന്‍ നിശബ്ദനായ പ്രധാനമന്ത്രിയാണ് എന്നാണ് ജനം പറയുന്നത്. പക്ഷേ വിമര്‍ശനങ്ങള്‍ക്കിടെയും ആവശ്യ മുള്ളപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. മാധ്യമങ്ങളെ ഭയപ്പെടുന്ന പ്രധാനമന്ത്രിയായിരുന്നില്ല താന്‍, എന്നിങ്ങനെയായിരുന്നു മന്‍മോഹന്‍ സിങിന്റെ വാക്കുകള്‍.

ജനങ്ങളോട് തനിക്ക് പറയാനുള്ളതെല്ലാം ചെയ്ഞ്ചിങ് ഇന്ത്യ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി പദവും ധനമന്ത്രി പദവും അപ്രതീക്ഷിതമായിരുന്നു എന്നും മന്‍മോഹന്‍സിങ് കൂട്ടിച്ചേര്‍ത്തു.