LiveTV

Live

National

മോദിക്ക് പകരം ഗഡ്കരിയെ മുന്നില്‍ നിര്‍ത്തുമോ ? അമിത് ഷായുടെ പ്രതികരണം ഇങ്ങനെ...

പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. മോദിജിയുടെ കീഴില്‍ തന്നെ എന്‍.ഡി.എ 2019 തെരഞ്ഞെടുപ്പിനെ നേരിടും.

മോദിക്ക് പകരം ഗഡ്കരിയെ മുന്നില്‍ നിര്‍ത്തുമോ ? അമിത് ഷായുടെ പ്രതികരണം ഇങ്ങനെ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാറ്റി നിതിന്‍ ഗഡ്കരിയെ മുന്നില്‍ നിര്‍ത്തിയാലേ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കൂവെന്ന് ചൂണ്ടിക്കാട്ടി ആര്‍.എസ്.എസിന് കര്‍ഷക പാനല്‍ അധ്യക്ഷന്‍ കിഷോര്‍ തിവാരി കത്ത് നല്‍കിയതിന് പിന്നാലെ പ്രതികരിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. 2019 ലെ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നരേന്ദ്ര മോദിയുടെ കീഴില്‍ തന്നെ മത്സരിക്കുമെന്നും നേതൃത്വത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

മോദിക്ക് പകരം ഗഡ്കരിയെ മുന്നില്‍ നിര്‍ത്തുമോ ? അമിത് ഷായുടെ പ്രതികരണം ഇങ്ങനെ...

പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. മോദിജിയുടെ കീഴില്‍ തന്നെ എന്‍.ഡി.എ 2019 തെരഞ്ഞെടുപ്പിനെ നേരിടും. 2014 ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ ബി.ജെ.പി സര്‍ക്കാരുണ്ടായിരുന്നത് ആറു സംസ്ഥാനങ്ങളിലാണ്. ഇപ്പോഴത് '16 സംസ്ഥാന'ങ്ങളിലുണ്ട്. അപ്പോള്‍ പിന്നെ ആര് വിജയിക്കുമെന്ന് നിങ്ങള്‍ പറയൂ''- റിപ്പബ്ളിക് ടിവിയുടെ പരിപാടിയില്‍ പങ്കെടുത്ത് അമിത് ഷാ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും തമ്മില്‍ വലിയ അന്തരമുണ്ട്. വ്യത്യസ്ത വിഷയങ്ങളാണ് ഇരു തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുകയെന്നും അമിത് ഷാ പറഞ്ഞു.

മോദിക്ക് പകരം ഗഡ്കരിയെ മുന്നില്‍ നിര്‍ത്തുമോ ? അമിത് ഷായുടെ പ്രതികരണം ഇങ്ങനെ...

അഹങ്കാരികളായ' നേതാക്കളെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നേരത്തെ കിഷോര്‍ തിവാരി ആര്‍.എസ്.എസിന് കത്ത് നല്‍കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനും ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിക്കും കത്തുനല്‍കിയിട്ടുണ്ട്. മെട്രോ റെയില്‍ ശിലാസ്ഥാപനത്തിനും മറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിലെത്തിയ ചൊവ്വാഴ്ചയാണ് തിവാരി കത്ത് നല്‍കിയത്. 'അഹങ്കാരികളായ' നേതാക്കള്‍ ജി.എസ്.ടി, നോട്ട് നിരോധനം, ഇന്ധന വില വര്‍ധന പോലുള്ള വിനാശകരമായ നയങ്ങള്‍ നടപ്പാക്കിയതിന്റെ പ്രതിഫലനമാണ് അഞ്ച് സംസ്ഥാനങ്ങളിലെ പരാജയം. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി.ജെ.പി തോല്‍ക്കാന്‍ കാരണം ഈ അഹങ്കാരികളായ നേതാക്കന്‍മാരാണ്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തലപ്പത്ത് തീവ്രതയും ഏകാധിപത്യവും പ്രയോഗിക്കുന്ന നേതാക്കളുണ്ടെങ്കില്‍ അത് രാജ്യത്തിനും സമൂഹത്തിനും ഒരുപോലെ അപകടമാണെന്നും തിവാരിയുടെ കത്തില്‍ പറയുന്നുണ്ട്.