LiveTV

Live

National

അഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

ഈ മാസം 21 മുതല്‍ അഞ്ചു ദിവസമാണ് രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞു കിടക്കാന്‍ സാധ്യത. 

 അഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

ഇടപാടുകാരെ വെട്ടിലാക്കി അഞ്ച് ദിവസം രാജ്യത്തെ ബാങ്കുകൾ പ്രവര്‍ത്തിച്ചേക്കില്ല. ഈ മാസം 21 മുതല്‍ അഞ്ചു ദിവസമാണ് രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞുകിടക്കാന്‍ സാധ്യത. അവധി ദിവസങ്ങളും തൊഴിലാളി സമരവും ഒരുമിച്ചു വരുന്നതാണ് ഇതിനു കാരണം.

ഡിസംബര്‍ 21 ന് തൊഴിലാളി സംഘടനകൾ രാജ്യത്ത് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരും ഈ സമരത്തില്‍ പങ്കെടുത്തേക്കും. 22 നാലാം ശനിയായതിനാല്‍ ബാങ്കുകള്‍ തുറക്കില്ല. 23 ഞായറാഴ്ച ആയതിനാൽ അന്നും ബാങ്ക് അവധി. 25ന് ക്രിസ്മസ് അവധിയും. 26 ബുധനാഴ്ച തൊഴിലാളി സംഘടനകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ 24ന് മാത്രമാണ് ബാങ്കുകൾ പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ വേതന നിര്‍ണയത്തിനെതിരെയാണ് ആദ്യ പണിമുടക്ക്. രണ്ടാം പണിമുടക്ക് ബറോഡ, ദേന, വിജയ ബാങ്കുകളുടെ ലയന നീക്കത്തിനെതിരെയും.