LiveTV

Live

National

കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതില്‍ അപാകതയുണ്ടെന്ന് കിസാന്‍സഭ

ഇക്കൊല്ലം ഡിസംബര്‍ വരെയുള്ള കടങ്ങള്‍ എഴുതി തള്ളണം. എന്നാല്‍ അത് ചെയ്തില്ല. 

 കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതില്‍ അപാകതയുണ്ടെന്ന് കിസാന്‍സഭ

മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതില്‍ അപാകതയുണ്ടെന്ന് കിസാന്‍സഭ. ഇക്കൊല്ലം ഡിസംബര്‍ വരെയുള്ള കടങ്ങള്‍ എഴുതി തള്ളണം. എന്നാല്‍ അത് ചെയ്തില്ല. മോദി സര്‍ക്കാര്‍ നയത്തിനെതിരായ ട്രേഡ് യൂണിയന്‌ പണിമുടക്കിന് ഐക്യദാര്‍‌ഢ്യം പ്രഖ്യാപിച്ച് ജനുവരി 8,9 തിയതികളില്‍ ഗ്രാമീണ ബന്ദ് നടത്തുമെന്നും കിസാന്‍ സഭ അറിയിച്ചു.

രാജ്യത്തെ 200 ലധികം വരുന്ന കര്‍‌ഷക സംഘനകളും അവയുടെ കൂട്ടായ്മകളും വര്‍‌ഷങ്ങളായി നടത്തിയ സമരങ്ങളാണ് ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വലിയ വിജയത്തിന് പ്രധാന കാരണമായത് എന്നാണ് കിസാന്‍ സഭയുടെ വിലയിരുത്തല്‍. ലോക്സഭാ തെരെഞ്ഞടുപ്പിലും കര്‍ഷക പ്രതിസന്ധി തന്നെ മുഖ്യ അജണ്ടയാകണം. അതിനായി പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് സംഘടന വ്യക്തമാക്കി. വരുന്ന 8,9 തിയതികളില്‍ രാജ്യത്ത് തൊഴിലാളി സംഘനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം ഗ്രാമങ്ങളില്‍‌ ബന്ദ് നടത്താനും റോഡ് റെയില്‍ തുടങ്ങിയവ ഉപരോധിക്കാനും കിസാന്‍സഭ തീരുമാനിച്ചു.

മധ്യപ്രദേശിലും ഛത്തിസ്ഗഡിലും കോണ്‍‌ഗ്രസ് സര്‍ക്കാര്‍ 2 ലക്ഷം വരെ കാര്‍ഷിക കടം എഴുതിത്തള്ളി. എന്നാല്‍ കര്‍ഷകര്‍ക്ക് ഇത്ആശ്വാസകരമല്ല. കഴിഞ്ഞ മാര്‍‌ച്ച് വരെയുള്ള കടങ്ങളാണ് തള്ളിയത്. ഡിസംബര്‍ വരെയുള്ളവ തള്ളണമായിരുന്നു. ജനുവരിയില്‍ 27 ന് ഡല്‍ഹി ജന്ദര്‍മന്ദറില്‍ കര്‍ഷകരെയും പൂര്‍വ്വ സൈനികരെയും അണിനിരത്തി പ്രതിഷേധ പരിപാടി നടത്താനും തീരുമാനിച്ചിട്ടുണ്ട്.