LiveTV

Live

National

മോദി പ്രചാരണത്തിന് ഇറങ്ങിയ 70 ശതമാനം മണ്ഡലങ്ങളിലും ബി.ജെ.പി തോറ്റു; കണക്കുകള്‍ പുറത്ത്

മൊത്തം 80 മണ്ഡലങ്ങളിലായി 30 ഇടങ്ങളിലാണ് മോദി പ്രചാരണ റാലികള്‍ നടത്തുകയും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തത്. 

മോദി പ്രചാരണത്തിന് ഇറങ്ങിയ 70 ശതമാനം മണ്ഡലങ്ങളിലും ബി.ജെ.പി തോറ്റു; കണക്കുകള്‍ പുറത്ത്

മോദി തരംഗത്തിന് അന്ത്യമായെന്ന വാദങ്ങള്‍ക്ക് ബലം പകര്‍ന്ന് നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത്. ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ (മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം) തെരഞ്ഞെടുപ്പ് ഫലം വിശലകനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് എത്തിയ 70 ശതമാനം നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി തോല്‍വി ഏറ്റുവാങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യസ്പെന്‍ഡാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

മോദിയുടെ റാലിക്ക് ശേഷം

മധ്യപ്രദേശ്

മൊത്തം 80 മണ്ഡലങ്ങളിലായി 30 ഇടങ്ങളിലാണ് മോദി പ്രചാരണ റാലികള്‍ നടത്തുകയും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തത്. ഇതില്‍ ബി.ജെ.പി 23 ഇടങ്ങളില്‍ മാത്രമാണ് വിജയിച്ചത്. ബാക്കിയുള്ള 57 ഇടത്തും തോല്‍വി ഏറ്റുവാങ്ങി. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് മോദി ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തത്. 70 ശതമാനത്തിലേറെ. 22 റാലികളില്‍ ഇവിടെ മോദി പങ്കെടുത്തു. എന്നാല്‍ 54 സീറ്റില്‍ 22 ഇടത്തു മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ 26 മണ്ഡലങ്ങളിലായി എട്ടു പ്രചാരണ റാലികളിലാണ് മോദി പങ്കെടുത്തത്. പക്ഷേ വിജയം ഒപ്പം നിന്നത് ഒരിടത്ത് മാത്രം.

രാജസ്ഥാന്‍

ഇതേസമയം, ഹിന്ദി ഹൃദയഭൂമിയില്‍ തീവ്ര ഹിന്ദുത്വവാദിയായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബി.ജെ.പിയുടെ മുഖ്യപ്രചാരകനായിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലായി 58 തെരഞ്ഞെടുപ്പ് റാലികളിലാണ് യോഗി പങ്കെടുത്തത്. 42 ഇടത്ത് ബി.ജെ.പി തോറ്റപ്പോള്‍ 27 ഇടത്ത് വിജയം കണ്ടു. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 27 പൊതുറാലികളില്‍ യോഗി എത്തി. ഇതില്‍ 37 മണ്ഡലങ്ങളില്‍ 21 ഇടത്ത് ബി.ജെ.പി വിജയിച്ചു. ഛത്തീസ്ഗഢില്‍ മൊത്തം 23 പൊതുയോഗങ്ങളിലാണ് യോഗി പങ്കെടുത്തത്. എന്നാല്‍ വിജയം ഒപ്പം നിന്നത് അഞ്ചിടത്ത് മാത്രം.

യോഗിയുടെ റാലിക്ക് ശേഷം

മധ്യപ്രദേശ്

രാജസ്ഥാന്‍

ഛത്തീസ്ഗഢ്