LiveTV

Live

National

പ്രസാദം കഴിച്ച് 12 പേര്‍ മരിച്ച സംഭവം: അന്വേഷണം ക്ഷേത്രഭാരവാഹികളിലേക്ക്

ക്ഷേത്ര ഭാരവാഹികളിൽ രണ്ട് പേർ തമ്മിലുള്ള വൈരാഗ്യം മൂലം മനഃപൂർവം പ്രസാദത്തിൽ വിഷം കലർത്തിയതാണെന്നാണ് പൊലീസിന്‍റെ സംശയം.

പ്രസാദം കഴിച്ച് 12 പേര്‍ മരിച്ച സംഭവം: അന്വേഷണം ക്ഷേത്രഭാരവാഹികളിലേക്ക്

കർണാടകത്തിലെ ചാമരാജ് നഗറിലെ ക്ഷേത്രത്തിൽ നിന്നും പ്രസാദം കഴിച്ച് ഭക്തർ മരിക്കാൻ ഇടയായ സംഭവത്തിൽ അന്വേഷണം ക്ഷേത്ര ഭാരവാഹികളിലേക്ക് നീങ്ങുന്നു. ക്ഷേത്ര ഭാരവാഹികളിൽ രണ്ട് പേർ തമ്മിലുള്ള വൈരാഗ്യം മൂലം മനഃപൂർവം പ്രസാദത്തിൽ വിഷം കലർത്തിയതാണെന്നാണ് പൊലീസിന്‍റെ സംശയം.

പ്രസാദം കഴിച്ച് 12 പേര്‍ മരിച്ച സംഭവം: അന്വേഷണം ക്ഷേത്രഭാരവാഹികളിലേക്ക്

കിച്ചുകുട്ടി മാരിയമ്മൻ കോവിലിൽ നിന്നും പ്രസാദം കഴിച്ച് 12 പേരാണ് മരിച്ചത്. മാരിയമ്മന്‍ കോവിലിലെ ഗോപുരത്തിന്റെ തറക്കല്ലിടൽ കർമ്മവുമായി ബന്ധപ്പെട്ട തർക്കമാണ് പ്രസാദത്തിൽ കീടനാശിനി കലർത്തുന്നതിലേക്ക് എത്തിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ഇതിന്റെ ഭാഗമായാണ് അന്വേഷണം ക്ഷേത്രഭാരവാഹികളിലേക്ക് നീങ്ങിയതും ഭാരവാഹികളിലൊരാളായ ചിന്നാപ്പിയെ കസ്റ്റഡിയിലെടുത്തതും. ഇയാളുടെ സഹായിയായ മഹാദേശിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അഞ്ച് പേർക്ക് കൂടി സംഭവത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ‌

പ്രസാദം കഴിച്ച് 12 പേര്‍ മരിച്ച സംഭവം: അന്വേഷണം ക്ഷേത്രഭാരവാഹികളിലേക്ക്

വിഷം കലർന്ന പ്രസാദത്തിന്റെ സാമ്പിളുകൾ ഇന്നലെ പരിശോധനക്കയച്ചിരുന്നു. പരിശോധനാഫലം ഇന്ന് ലഭിക്കും. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 10 പേരുടെ നില ഗുരുതരമായി തുടരുകയാണ്. 75 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.