LiveTV

Live

National

തെലങ്കാനയില്‍ ഏഴ് സീറ്റുകളില്‍ വിജയിച്ച് എ.ഐ.എം.ഐ.എം

തെലങ്കാനയില്‍ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ ഏഴ് മണ്ഡലങ്ങളില്‍ വിജയിച്ചു.

തെലങ്കാനയില്‍ ഏഴ് സീറ്റുകളില്‍ വിജയിച്ച് എ.ഐ.എം.ഐ.എം

തെലങ്കാനയില്‍ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ ഏഴ് മണ്ഡലങ്ങളില്‍ വിജയിച്ചു.എട്ട് മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിച്ചത്. വിജയിച്ച ഏഴ് പേരും നിലവിലെ എം.എല്‍.എമാരാണ് എന്നത് മറ്റൊരു പ്രത്യേകത. പ്രധാന നേതാവ് അക്ബറുദ്ദീന്‍ ഉവൈസി ചന്ദ്രയാന്‍ഗുട്ട മണ്ഡലത്തില്‍ ജയിച്ചത് 80264 വോട്ടിനാണ്. ബി.ജെ.പി ആയിരുന്നു എതിരാളി. മൂന്ന് മണ്ഡലങ്ങളില്‍ ബി.ജെ.പിയെയും രണ്ട് മണ്ഡലങ്ങളില്‍ ടി.ആര്‍ എസിനെയും തോല്പിച്ചാണ് എ.ഐ.എം.ഐ.എം പാര്‍ട്ടി വിജയിച്ചത്. ഒരിടത്ത് കോണ്‍ഗ്രസിനെയും ഒരിടത്ത് ടി.ഡി.പിയെയും തോല്‍പിച്ചു.

എം.ഐ.എം ജയിച്ച മണ്ഡലങ്ങള്‍, ഭൂരിപക്ഷം

1. ബഹാദുര്‍പുര - മുഹമ്മദ് മൗസം ഖാന്‍ (82,518 ഭൂരിപക്ഷം)

2. ചന്ദ്രയാന്‍ ഗുട്ട - അക്ബറുദ്ദീന്‍ ഒവൈസി (80,264)

3. ചാര്‍മിനാര്‍ - മുംതാസ് അഹമ്മദ് ഖാന്‍ (32,586)

4. കര്‍വാന്‍ - കൗസര്‍ മുഹിയുദ്ദീന്‍ (49,692)

5. മലാക്പേഠ് - അഹമ്മദ് ബിന്‍ അബ്ദുല്ല ബിലാല (12,410)

6. നാമ്പള്ളി - ജാഫര്‍ ഹുസൈന്‍ (9,675)

7. യകുത്പുര - സെയ്യിദ് അഹമ്മദ് പാഷാ ഖാദിരി(44,232)