LiveTV

Live

National

ഛത്തീസ്ഗഡില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് ഇന്നറിയാം

മുഖ്യമന്ത്രി സ്ഥാനത്തിന് പ്രതിപക്ഷ നേതാവ് ടി.എസ് സിങ്ഡോയ്ക്കാണ് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. 

 ഛത്തീസ്ഗഡില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് ഇന്നറിയാം

ഛത്തീസ്ഗഡില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് ഇന്ന് വ്യക്തമാകും. മുഖ്യമന്ത്രി സ്ഥാനത്തിന് പ്രതിപക്ഷ നേതാവ് ടി.എസ് സിങ്ഡോയ്ക്കാണ് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. മിസോറാമില്‍ എം.എന്‍.എഫ് നേതാവ് സോര്‍മാന്തങ്ങ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ചു. തെലങ്കാനയില്‍ കെ.ചന്ദ്രശേഖരറാവു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ തിയതി ഇന്ന് തീരുമാനിക്കും.

 ഛത്തീസ്ഗഡില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് ഇന്നറിയാം

കോണ്‍ഗ്രസ് ഉജ്ജ്വല വിജയം നേടിയ ഛത്തീസ്ഗഡില്‍ ആര് മുഖ്യമന്ത്രിയാകുമെന്നത് ഇന്നറിയാനാകും. നാല് പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത് . എങ്കിലും പ്രതിപക്ഷനേതാവായ ടി.എസ് സിങഡോയ്ക്ക് ഇതില്‍ മുന്‍തൂക്കം. ദളിത് നേതാവയായ സാഹു, ബാഗേല്‍ , മാഹാന്റ് എന്നിവരും മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവരാണ്. എന്നാല്‍ സിങ്ഗെഡോ ഉത്തരാഖണ്ഡിലെ വടക്കന്‍ ജില്ലയായ സുര്‍ഗുജയില്‍ നിന്നുള്ള നേതാവായതിനാല്‍ മുഖ്യമന്ത്രിപദം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍. മിസോറാമില്‍ മുന്‍പ് രണ്ട് തവണ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നിട്ടുള്ള സോര്‍മാന്തങ്ക തന്നെയാണ് ഇക്കുറിയം എം.എന്‍.എഫിന്റെ മുഖ്യമന്ത്രിയാകുക. തൂക്ക് മന്ത്രിസഭയാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചതെങ്കിലും അതെല്ലാം കടത്തിവെട്ടുന്ന ഫലമാണ് എം.എന്‍.എഫ് നേടിയെടുത്തത്.

ബി.ജെ.പിയുമായി നീക്കുപോക്കുണ്ടാക്കുമെന്ന നേരത്തെ മുതലുള്ള ആരോപണങ്ങളെ തള്ളിയ എം.എന്‍.എഫ് അധികാരത്തില്‍ നിന്ന് ബിജെപിയെ അകറ്റി നിര്‍ത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ കണ്ട് എം. എന്‍.എഫ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ സത്യപ്രതിജ്ഞാ തിയതി എന്നാകും എന്നത് മാത്രമാണ് അറിയാനുള്ളത്. കേവല ഭൂരിപക്ഷത്തിന് 60 സീറ്റുകള്‍ മതിയെങ്കിലും 88 സീറ്റുകളില്‍ ടി.ആര്‍.എസ് വിജയം നേടിയിട്ടുണ്ട്.