LiveTV

Live

National

ഛത്തീസ്ഗഢും മിസോറാമും തെലങ്കാനയും സര്‍ക്കാര്‍ രൂപീകരണ നടപടികളിലേക്ക്

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടി.ആര്‍.എസും മിസോറാമില്‍ എം.എന്‍.എഫും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

ഛത്തീസ്ഗഢും മിസോറാമും തെലങ്കാനയും സര്‍ക്കാര്‍ രൂപീകരണ നടപടികളിലേക്ക്

ഛത്തീസ്ഗഢും മിസോറാമും തെലങ്കാനയും സര്‍ക്കാര്‍ രൂപീകരണ നടപടികളിലേക്ക് കടന്നു. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടി.ആര്‍.എസും മിസോറാമില്‍ എം.എന്‍.എഫും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.

ഛത്തീസ്ഗഢില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത വിജയമുണ്ടായ സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ഇനിയുള്ളത് മുഖ്യമന്ത്രിയെ തീരുമാനിക്കലാണ്. ഒ.ബി.സി നേതാവും എം.പിയുമായ താംരാധ്വാജ് സാഹുവിന്റേതാണ് ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളിലൊന്ന്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളായ ടി.എസ് സിങ്ദോ, ചരണ്‍ദാസ് മഹന്ദ് എന്നിവരുടെ പേരും ഒപ്പം പി.സി.സി അധ്യക്ഷന്‍ ഭൂപേഷ് ഭാഗലിന്റെ പേരും സജീവ ചര്‍ച്ചകളിലുണ്ട്. സെക്സ് സി.ഡി വിവാദം ഭാഗലെ പിന്നോട്ടടിച്ചേക്കും. ഹൈക്കമാന്‍ഡ് നിയോഗിച്ച നീരിക്ഷകന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അഭിപ്രായം ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

തെലങ്കാനയിലും മിസോറാമിലും ഇനി തീരുമാനിക്കേണ്ടത് സത്യപ്രതിജ്ഞ തീയതിയാണ്. തെലങ്കാനയില്‍ 119ല്‍ 80 സീറ്റ് നേടിയ ടി.ആര്‍.എസ് ഗര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ചു. ചന്ദ്രശേഖര്‍ റാവു തന്നെ മുഖ്യമന്ത്രിയാകും. മിസോറാമില്‍ 40ല്‍ 26 സീറ്റ് നേടിയ എം.എന്‍.എഫ് ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ഇന്നലെ തന്നെ കണ്ടിരുന്നു. രണ്ട് തവണ മുഖ്യമന്ത്രിയായ സോറാം താഹ്ക തന്നെയാകും മുഖ്യമന്ത്രി.