രാജസ്ഥാനില്‍ ബി.ജെ.പി വിരുദ്ധപാര്ട്ടികളെ സ്വാഗതം ചെയ്ത് സച്ചിന് പൈലറ്റ്
ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ ഞങ്ങളെ പിന്തുണയ്ക്കാനായി സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ അവരുമായി ബന്ധപ്പെടുന്നുണ്ട്

രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. 'കോണ്‍ഗ്രസ് കേവലഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. അവസാന ഫലം പുറത്തുവരുമ്പോള്‍ വ്യക്തമായും കേവലഭൂരിപക്ഷം നേടാനാവുമെന്ന് ഉറപ്പാണ്. പക്ഷേ ഇപ്പോഴും ഞങ്ങള്‍ സമാന ചിന്താഗതിക്കാരായ, ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ ഞങ്ങളെ പിന്തുണയ്ക്കാനായി സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ അവരുമായി ബന്ധപ്പെടുന്നുണ്ട്.' സച്ചിന് പൈലറ്റ് പറഞ്ഞു.
രാജസ്ഥാനില്‍ 100 സീറ്റുകളില്‍ കോണ്‍ഗ്രസും 73 സീറ്റുകളില്‍ ബി.ജെ.പിയും 26 സീറ്റുകളില്‍ മറ്റുള്ളവരുമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഈ 24 സീറ്റുകളില്‍ രണ്ട് സീറ്റുകളില്‍ സി.പി.ഐ.എമ്മും മൂന്ന് സീറ്റുകളില്‍ ബി.എസ്.പിയും ആര്.എല്‍.പി നാല് സീറ്റുകളിലും ഭാരതീയ ട്രൈബല്‍ പാര്‍ട്ടി ഒരു സീറ്റിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്. മറ്റു സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്. ആദ്യഘട്ട ഫലം പുറത്തുവന്നതിനു പിന്നാലെ തന്നെ സച്ചിന് പൈലറ്റ് എട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.