LiveTV

Live

National

വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടന്‍ കോടതി

വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടന്‍ കോടതി

കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട വ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടൻ കോടതി. ലണ്ടനിലെ വെ​സ്​​റ്റ്​​മി​ൻ​സ്​​റ്റ​ർ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തിയാണ് ഉത്തരവിട്ടത്​. വിധിക്കെതിരെ 14 ദിവസത്തിനകം മല്യക്ക് അപ്പീൽ നൽകാമെന്നും കോടതി വ്യക്തമാക്കി.

മും​ബൈ ആ​ർ​ത​ർ റോ​ഡ്​ ജ​യി​ലി​ലെ ബാ​ര​ക്ക്​ ന​മ്പ​ർ 12 ആ​ണ്​ മ​ല്യ​ക്ക്​ വേ​ണ്ടി ഇ​ന്ത്യ ഒ​രു​ക്കി​വെ​ച്ചത്. ക​ഴി​ഞ്ഞ വർ​ഷം ഡി​സം​ബ​ർ നാ​ലി​നാ​ണ്​​​ ല​ണ്ട​നി​ലെ കോ​ട​തി​യി​ൽ കേ​സി​​​​​ന്റെ വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്. ആ​ദ്യം ഏ​ഴു ദി​വ​സ​ത്തെ വി​ചാ​ര​ണ നി​ശ്ച​യി​ച്ച്​ പി​ന്നീ​ട്​ നീ​ണ്ടു​ പോ​വു​ക​യാ​യി​രു​ന്നു. ഇൗ ​വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ്​ മ​ല്യ​യെ വി​ട്ടു​കി​ട്ടാ​ൻ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. തു​ട​ർ​ന്ന്​ അ​റ​സ്​​റ്റിലായ മ​ല്യ ജാ​മ്യം നേ​ടി​ ല​ണ്ട​നി​ൽ കഴിയുകയാണ്.

ക​ഴി​ഞ്ഞ​യാ​ഴ്​​ച വി​ധി വ​രു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചി​രി​ക്കെ വാ​യ്​​പ​യെ​ടു​ത്ത തു​ക പ​ലി​ശ​യൊ​ഴി​കെ മു​ഴു​വ​നും തിരിച്ചട​ക്കാ​ൻ ത​യാ​റാ​ണെ​ന്ന്​ മ​ല്യ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ൽ നി​ന്ന്​ ആ​രും അ​നു​കൂ​ല​മാ​യി മല്യയുടെ ആവശ്യത്തോട് പ്ര​തി​ക​രി​ച്ചി​ല്ല.

കി​ങ്​​ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സിന് വേണ്ടി 9000 കോ​ടി​യോ​ളം രൂ​പ വാ​യ്​​പ​യെ​ടു​ത്ത്​ തി​രി​ച്ച​ട​ക്കാ​തെ രാ​ജ്യം വിട്ടതി​നാ​ണ്​ ഇ​ന്ത്യ മ​ല്യ​ക്കെ​തി​രെ കേ​സ്​ ന​ട​ത്തു​ന്ന​ത്.