LiveTV

Live

National

ബിഹാറിൽ ബി.ജെ.പിയുമായുള്ള സഖ്യം വിടുന്നു; ഉപേന്ദ്ര കുശ്വാഹയുടെ പ്രഖ്യാപനം ഉടൻ

ഈ മാസം പത്തിന് ഡൽഹിയിൽ നടക്കുന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിൽ കുശ്വാഹ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

 ബിഹാറിൽ ബി.ജെ.പിയുമായുള്ള സഖ്യം വിടുന്നു; ഉപേന്ദ്ര കുശ്വാഹയുടെ പ്രഖ്യാപനം ഉടൻ

ബിഹാറിൽ ബി.ജെ.പിയുമായുള്ള സഖ്യം വിടുന്നതായുള്ള കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ പ്രഖ്യാപനം ഉടൻ. ഈ മാസം പത്തിന് ഡൽഹിയിൽ നടക്കുന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിൽ കുശ്വാഹ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത എത്തിനിൽക്കെ ബി.ജെ.പിക്ക് തിരിച്ചടിയാണ് സഖ്യകക്ഷികളുടെ പിരിഞ്ഞു പോക്ക്. ജാതി സീറ്റുകൾ ഏകോപിപ്പിക്കാൻ കഴിയുന്ന കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിയും ആര്‍.എല്‍.എസ്.പി നേതാവുമായ കുശ്വാഹയുടെ പോക്കും എൻ.ഡി.എയെ സാരമായി ബാധിക്കും. നാലു മാസത്തിനിടെ എന്‍.ഡി. യിൽ നിന്ന് രണ്ടാമത്തെ സഖ്യകക്ഷിയാണ് വിട്ടുപോകുന്നത്. ലോക്സഭാ സീറ്റ് സംബന്ധിച്ച തർക്കമാണ് കുശ്വാഹയെ സഖ്യം വിടാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. നവംബർ 30 വരെ സീറ്റ് കാര്യത്തിൽ ധാരണ വരുത്താൻ ബി.ജെ.പിക്ക് കുശ്വാഹ സമയം നൽകിയിരുന്നു.

മുന്നണിയിൽ പാർട്ടിക്ക് ഇനിയും അവഗണന സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്നും കുശ്വാഹ പറയുന്നു. ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധത തുടരുകയും ചെറിയ പാർട്ടികളെ അവഗണിക്കുകയും ചെയ്യുന്നു എന്ന ആരോപണവും ശക്തമായിട്ടുണ്ട്. ഇതിനിടയിലാണ് ഈ മാസം 10ന് രാഹുലിനെ കാണുമെന്ന കുശ്വാഹയുടെ പ്രതികരണം. ഇതോടെ സഖ്യം വിട്ടതായുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. മന്ത്രിസ്ഥാനം രാജിവയ്ക്കാനാണ് ഒരുങ്ങുന്നത്. രാജിക്കത്ത് തയ്യാറാക്കിയതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ ജെ.ഡി.യു നേതാക്കളുമായി കുശ്വാഹ കൂടിക്കാഴ്ച നടത്തിയിരുന്നു.