LiveTV

Live

National

ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുന്നു; യു.പിയില്‍ ലോക്സഭാംഗം സാവിത്രി ഭായ് ഫൂലെ പാര്‍ട്ടി വിട്ടു

ബി.ജെ.പി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് രാജി. താന്‍ ദലിതായതിനാല്‍ ബി.ജെ.പിയില്‍ നിന്ന് വലിയ അവഗണന നേരിടുകയാണെന്നും സാവിത്രി ഭായ് ഫൂലെ പറഞ്ഞു.

ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുന്നു; യു.പിയില്‍ ലോക്സഭാംഗം സാവിത്രി ഭായ് ഫൂലെ   പാര്‍ട്ടി വിട്ടു

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.പി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബഹ്റായിചില്‍ നിന്നുള്ള ദലിത് എം.പി സാവിത്രി ഭായ് ഫൂലെയാണ് രാജിവെച്ചത്. ബി.ജെ.പി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് രാജി. ദലിതര്‍ക്കെതിരെയും അവരുടെ അവകാശങ്ങള്‍ക്കെതിരെയും വലിയ ഗൂഢാലോചന നടക്കുകയാണ്. താന്‍ ദലിതായതിനാല്‍ ബി.ജെ.പിയില്‍ നിന്ന് വലിയ അവഗണന നേരിടുകയാണെന്നും സാവിത്രി ഭായ് ഫൂലെ പറഞ്ഞു.

ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുന്നു; യു.പിയില്‍ ലോക്സഭാംഗം സാവിത്രി ഭായ് ഫൂലെ   പാര്‍ട്ടി വിട്ടു

ബി.ആര്‍ അംബേദ്കറുടെ അറുപത്തിരണ്ടാമത് ചരമദിനത്തിലാണ് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി സാവിത്രിഭായ് ഫൂലെ രാജി പ്രഖ്യാപിച്ചത്. ബി.ജെ.പി സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും ദലിതരുടെ സംവരണത്തിനായി പാര്‍ട്ടി ഒന്നും ചെയ്യുന്നില്ലെന്നും എം.പി ആരോപിച്ചു.

ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുന്നു; യു.പിയില്‍ ലോക്സഭാംഗം സാവിത്രി ഭായ് ഫൂലെ   പാര്‍ട്ടി വിട്ടു

നേരത്തെ ഹനുമാന്‍ ദലിതനാണെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവും സാവിത്രിഭായ് ഫൂലെ ഉന്നയിച്ചിരുന്നു. ഹനുമാന്‍ ദലിതനും മനുവാദികളുടെ അടിമയുമായിരുന്നു. രാമന് വേണ്ടി എല്ലാം ചെയ്തിട്ടും ദലിതനും മനുഷ്യനുമായ ഹനുമാനെ വാനരനാക്കിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരായ എം.പിയുടെ പരാമര്‍ശം. പ്രതിമ നിര്‍മ്മാണത്തിനെതിരെയും ഫൂലെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുന്നു; യു.പിയില്‍ ലോക്സഭാംഗം സാവിത്രി ഭായ് ഫൂലെ   പാര്‍ട്ടി വിട്ടു

ദലിത് വിരുദ്ധപാര്‍ട്ടിയാണ് ബി.ജെ.പിയെന്ന കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ വിമര്‍ശനത്തിന് എം.പിയുടെ രാജിയോടെ ശക്തിയേറും. ബുലന്ദ്ശഹറിലെ അക്രമങ്ങളുടെ പേരില്‍ യോഗി സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിടുന്ന സമയത്ത് തന്നെ രാജി പ്രഖ്യാപിച്ചുവെന്നതും ബി.ജെ.പിക്ക് തലവേദനയായി. ഭരണഘടന സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്നും ജനുവരി 23ന് ലക്നൌവില്‍ റാലി നടത്തുമെന്നും സാവിത്രി ഭായ് ഫൂലെ വ്യക്തമാക്കി.