LiveTV

Live

National

തെലങ്കാന, രാജസ്ഥാന്‍ നാളെ വിധി എഴുതും

വിധി എഴുതാന്‍ ബാക്കിയുള്ള രാജസ്ഥാനിലെയും തെലങ്കാനയിലെയും വോട്ടര്‍മാര്‍ നാളെ രാവിലെ 8 മണിയോടെ പോളിംഗ് ബൂത്തിലേക്ക് നീങ്ങും

തെലങ്കാന, രാജസ്ഥാന്‍ നാളെ വിധി എഴുതും

രാജസ്ഥാനും തെലങ്കാനയും വിധി എഴുതാന്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകളില്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കോണ്‍ഗ്രസ്സുമായി ഇഞ്ചോടിച്ച് പോരടിക്കുകയാണ് രാജസ്ഥാനില്‍ ബി.ജെ.പി. തെലങ്കാനയില്‍ പരസ്യപ്രചാരണ രംഗത്ത് ടി.ആര്‍.എസ്സിനായിരുന്നു മുന്‍ തൂക്കം. ഇതോടെ അഞ്ചിടത്തെ അങ്കത്തിന് നാളെ വിരമമാവും.

തെലങ്കാന, രാജസ്ഥാന്‍ നാളെ വിധി എഴുതും

വിധി എഴുതാന്‍ ബാക്കിയുള്ള രാജസ്ഥാനിലെയും തെലങ്കാനയിലെയും വോട്ടര്‍മാര്‍ നാളെ രാവിലെ 8 മണിയോടെ പോളിംഗ് ബൂത്തിലേക്ക് നീങ്ങും. 200 സീറ്റുള്ള രാജസ്ഥാനില്‍ ഭരണ കക്ഷിയായ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി പ്രചരണ രംഗത്ത് തുടക്കത്തില്‍ ഏറെ മുന്നിലായിരുന്നു കോണ്‍ഗ്രസ്സ്. എന്നാല്‍ അവസാന ഘട്ടത്തില്‍ ബി.ജെ.പി ഉണര്‍ന്ന് പ്രവര്‍ത്തിച്ചതോടെ ഇഞ്ചോടിച്ച് പോരാട്ടത്തിലെക്ക് വഴിമാറിയതാണ് ഇപ്പോഴത്തെ കാഴ്ച. എങ്കിലും ഗുജ്ജര്‍, ജാട്ട്, മീണ അടക്കമുള്ള പ്രബല ജാതി വിഭാഗങ്ങള്‍ക്കും കര്‍ഷകര്‍ക്കും യുവാക്കള്‍ക്കുമുള്ള ഭരണ വിരുദ്ധ വികാരം വോട്ടാക്കിമാറ്റാനാകുമെന്നാണ് കോണ്‍ഗ്രസ്സ് പ്രതീക്ഷ.

തെലങ്കാന, രാജസ്ഥാന്‍ നാളെ വിധി എഴുതും

പ്രാദേശിക രാഷ്ട്രീയവാദത്തിന്‍റെ പരീക്ഷണക്കളമായ തെലങ്കാനയിലുള്ളത് 119 മണ്ഡലങ്ങള്‍. എല മണ്ഡലങ്ങളിലും ഭരണകക്ഷിയായ ടി.ആര്‍.എസ്സ് പ്രരസ്യ പ്രചാരണത്തില്‍ ആധിപത്യം പുലര്‍ത്തി. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ പ്രതിച്ഛായ ഗുണം ചെയ്യുമെന്ന് ടി.ആര്‍.എസ്സ് കണക്ക് കൂട്ടുന്നു. എന്നാല്‍ തെലുങ്ക് ദേശം പാര്‍ട്ടിയുമായും -സി.പിഐയുമായും സഖ്യം ചേര്‍ന്നത് ഗുണം ചെയ്യുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലണ് കോണ്‍ഗ്രസ്സ്. രാഹുല്‍, സോണിയ അടക്കമുള്ള പ്രമുഖര്‍ പലതവണ സംസ്ഥാനത്ത് പ്രചാരണത്തിനെത്തി. സംസ്ഥാനത്ത് ഒരു അനുകൂല ഘടകത്തിന്‍റെയും പിന്‍ബലമില്ലാതെയാണ് ബി.ജെ.പിയുടെ പോരാട്ടം.