LiveTV

Live

National

ഇന്ത്യന്‍ ചരിത്രത്തിലെ ഒരിക്കലും മായാത്ത വര്‍ഗീയതയുടെ കറുത്തപാട് വീണ ദിവസം; ഇന്ന് ബാബരി മസ്ജിദ് ദിനം 

ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി എന്നിവരുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് കര്‍സേവകരാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. 

ഇന്ത്യന്‍ ചരിത്രത്തിലെ ഒരിക്കലും മായാത്ത വര്‍ഗീയതയുടെ കറുത്തപാട് വീണ ദിവസം; ഇന്ന് ബാബരി മസ്ജിദ് ദിനം 

സ്വതന്ത്ര ഭാരതത്തില്‍ ഒരിക്കലും മായാത്ത വര്‍ഗീയതയുടെ കറുത്തപാട് വീണ ദിനമാണ് ഇന്ന്. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി എന്നിവരുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് കര്‍സേവകരാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ വ്യാപകമായി വര്‍ഗീയ കലാപങ്ങളും നടന്നു.

ഇന്ത്യന്‍ ചരിത്രത്തിലെ ഒരിക്കലും മായാത്ത വര്‍ഗീയതയുടെ കറുത്തപാട് വീണ ദിവസം; ഇന്ന് ബാബരി മസ്ജിദ് ദിനം 

ഗാന്ധി വധത്തിന് ശേഷം മതേതര ഇന്ത്യ തരിച്ച് നിന്ന മറ്റൊരു സംഭവം. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നിന്ന് അയോധ്യയിലേക്ക് നടന്ന രഥയാത്രയെ തുടര്‍ന്ന് ഇന്ത്യയൊട്ടാകെ വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. 1992 ഡിസംബര്‍ ആറിന് ബി.ജെ.പിയും വി.എച്ച്.പിയും സംയുക്തമായി സംഘടിപ്പിച്ച ഒന്നരലക്ഷം കര്‍സേവകരുടെ റാലി അക്രമാസക്തമായി. കര്‍സേവകരെ പള്ളി തകര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന പ്രസംഗങ്ങളാണ് ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി, വി.എച്ച്.പി നേതാവ് വിനയ് കത്യാര്‍ എന്നിവര്‍ നടത്തിയത്.

ഇന്ത്യന്‍ ചരിത്രത്തിലെ ഒരിക്കലും മായാത്ത വര്‍ഗീയതയുടെ കറുത്തപാട് വീണ ദിവസം; ഇന്ന് ബാബരി മസ്ജിദ് ദിനം 

പൊലീസ് സുരക്ഷാസേനയും നോക്കുകുത്തിയായി നിന്നു. പിന്നീടുണ്ടായ കലാപങ്ങളില്‍ രണ്ടായിരത്തോളം പേരാണ് ഇന്ത്യയൊട്ടാകെ കൊല്ലപ്പെട്ടത്. പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ബാബറുടെ ഗവര്‍ണറായിരുന്ന മീര് ബാഖിയാണ് അയോധ്യയില്‍ ബാബരി മസ്ജിദ് പണികഴിപ്പിച്ചത്. ബ്രിട്ടീഷ് കാലത്ത് തന്നെ, പള്ളി സ്ഥിതി ചെയ്യുന്നത് ശ്രീരാമന്‍ ജനിച്ചയിടത്താണെന്ന അവകാശവാദം ഹിന്ദു സംഘടനകള്‍ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് കോടതിയില്‍ കേസുകള്‍ തുടരുന്നതിനിടെ പള്ളിക്കകത്ത് ശ്രീരാമന്‍റെ വിഗ്രഹം പ്രത്യക്ഷപ്പെടുകയും ബാബരി പള്ളി തര്‍ക്കമന്ദിരമായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. ബാബരി മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അവകാശത്തര്‍ക്കം ഇപ്പോള്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. നിര്‍മോഹി അഖാഡ, രാം ലല്ല ട്രസ്റ്റ്, സുന്നി വഖഫ് ബോര്‍ഡ‍് എന്നിവരാണ് ഈ കേസിലെ കക്ഷികള്‍. ഈകേസ് വരുന്ന ജനുവരിയില്‍ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും.

ഇന്ത്യന്‍ ചരിത്രത്തിലെ ഒരിക്കലും മായാത്ത വര്‍ഗീയതയുടെ കറുത്തപാട് വീണ ദിവസം; ഇന്ന് ബാബരി മസ്ജിദ് ദിനം 

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി എന്നിവരും ലക്ഷത്തിലേറെ കര്‍സേവകര്‍ക്കുമെതിരായ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. പള്ളി തകര്‍ക്കുന്ന സമയത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങിനെതിരെയും കേസെടുക്കണമെന്ന് നേരത്തെ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. നിലവില്‍ രാജസ്ഥാന്‍ ഗവര്‍ണറാണ് കല്യാണ്‍ സിങ്. കര്‍സേവകര്‍ക്കെതിരായ കേസ് ലക്നൌ അഡീഷനല്‍ സെഷന്‍ സ് കോടതിയിലും ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ് റായ്ബറേലി കോടതിയിലുമാണ്. 2019 ഏപ്രിലിന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രിം കോടതി വിചാരണ കോടതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.