തെലങ്കാന ഇലക്ഷൻ കൊടുമ്പിരികൊള്ളുമ്പോൾ കർണാടകയിലെ മൂങ്ങകളെ കാണുന്നില്ല!
മൂങ്ങ കടത്താനുദ്ദേശിച്ചവര് മൂന്നും നാലും ലക്ഷത്തിന് അവയെ വിൽക്കാനായിരുന്നു തീരുമാനിച്ചിരുന്നത്

ഇലക്ഷന് അടുത്തുകൊണ്ടിരിക്കുന്ന സമയത്ത് മൂങ്ങകളെ തട്ടികൊണ്ടുപോകുന്നതിന് പിന്നിലെ കാരണം അറിഞ്ഞ് ഞെട്ടിതരിച്ച് കർണാടക പോലീസ്. കഴിഞ്ഞ ദിവസം തെലങ്കാന അതിർത്തി പ്രദേശമായ സേദം പട്ടണത്തിൽ നിന്നാണ് മുങ്ങകളെ തട്ടികൊണ്ടുപോകുന്ന ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.
തെരെഞ്ഞെടുപ്പിൽ എതിരാളികൾക്ക് ആപത്ത് വരുത്താൻ രാത്രി ഇരപിടിക്കുന്ന പക്ഷികൾക്ക് കഴിയുമെന്നും അതിനായി തെലങ്കാനയിലേക്ക് കൊണ്ടുപാകുകയായിരുന്നെന്നും അവർ പോലീസിനോട് പറയുകയായിരുന്നു.
ഇംഗ്ലണ്ടിലും യൂറോപ്പിലുമെല്ലാം മൂങ്ങ അറിവിന്റെ പ്രതീകമാണെങ്കിൽ ഇന്ത്യയിലെ വലിയൊരു വിഭാഗം വിശ്വസിക്കുന്നത് ഇവ ഭാഗ്യമില്ലായ്മയുടെ അടയാളമായാണ്. മൂങ്ങയെ വലിയ രീതിയിൽ അന്ധവിശ്വാസത്തിനും ആഭിചാരത്തിനും ഉപയോഗിക്കുന്നുണ്ട്.
മൂങ്ങ കടത്താനുദ്ദേശിച്ചവര് മൂന്നും നാലും ലക്ഷത്തിന് അവയെ വിൽക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കർണാടകയില്‍ മൂങ്ങയെ ദുര്‍മന്ത്രവാദത്തിന് വലിയ അളവില്‍ ഉപയോഗിക്കുന്നുണ്ട്. ചില ആഭിചാര പ്രവര്‍ത്തനങ്ങളില്‍ മൂങ്ങയെ കൊന്ന് അതിന്റെ തല, തൂവലുകൾ, കണ്ണുകൾ, കാലുകള്‍ തുടങ്ങയവ എതിർ സ്ഥാനാർത്ഥിയുടെ വിട്ടിലെറിഞ്ഞാൽ അവരെ തെരെഞ്ഞെടുപ്പിൽ തകർക്കാനാകും എന്നാണ് വിശ്വാസം.
ഇത്തരത്തിലുള്ള വേറെയും കേസുകൾ ബാംഗ്ലൂർ, മൈസൂർ, ബെലാഗാവി തുടങ്ങിയ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ദീപാവലിയുടെയും ലക്ഷ്മി പൂജയുടെയുമെല്ലാം സമയത്ത് മൂങ്ങകള്‍ക്ക് വിപണിയില്‍ നല്ല ആവശ്യകതയാണെന്നും അവര്‍ പറയുന്നു.

തെലങ്കാന തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതൽ മൂങ്ങകൾ ആപത്തിലാകും എന്നാണ് പ്രക്യതി സ്നേഹികളുടെ ആശങ്ക. പിടിച്ച മൂങ്ങകളെ തിരിച്ച് അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് തുറന്ന് വിട്ടു. ഏകദേശം അഞ്ച് കിലോ തുക്കമുണ്ടാകും ഒരോ മുങ്ങകൾക്കുമെന്നാണ് വനംവകുപ്പ് പ്രതിനിധി യാദവ് പറയുന്നത്. കർണാടകയിൽ മൂങ്ങയെ ഉള്‍പ്പെടുത്തിയുള്ള ആഭിചാര പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അധികരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രശ്നങ്ങളിൽ വലിയ രീതിയിലുള്ള ബോധവൽക്കരണം ആവശ്യമുണ്ടെന്നാണ് വന്യജീവി സംരക്ഷകർ പറയുന്നത്. അതോടൊപ്പം അവയുടെ ഡാറ്റ ശരിയായി രേഖപ്പെടുത്തണമെന്നും അവർ പറയുന്നു. ശരിയായ സെൻസസ് ആവശ്യമാണ്. ഇപ്പോൾ നമ്മൾ കടുവകളിലും ആനകളിലുമെല്ലാമാണ് കൂടുതലായി ശ്രദ്ധ ചെലത്തുന്നത്. ഇത്തരം ചെറിയ പക്ഷികളെയും മ്യഗങ്ങളേയുമെല്ലാം സംരക്ഷിക്കുന്നതിലേക്ക് ശ്രദ്ധ ചെലുത്തിയാൽ വലിയ രീതിയില്‍ ഇവയുടെ വിപണികളെ തകർക്കാനാവുമെന്നാണ് വന്യജീവി സംരക്ഷക സമിതി പറയുന്നത്.