LiveTV

Live

National

സംഘര്‍ഷമുണ്ടായത് മതമൈത്രിക്ക് പേരുകേട്ട സിയാനയില്‍; ലക്ഷ്യമിട്ടത് വന്‍ വര്‍ഗീയകലാപം 

സുബോധ് വധക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ബജ്‍രംഗദള്‍ നേതാവ് യോഗേഷ് മാഹവ് ഗ്രാമവാസിയല്ല. അക്രമം നടത്തിയവരില്‍ ഭൂരിപക്ഷവും മാഹവ് ഗ്രാമത്തിന് പുറത്തുള്ളവരാണ്.

സംഘര്‍ഷമുണ്ടായത് മതമൈത്രിക്ക് പേരുകേട്ട സിയാനയില്‍; ലക്ഷ്യമിട്ടത് വന്‍ വര്‍ഗീയകലാപം 

ഗോഹത്യ നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് അക്രമമുണ്ടായ ബുലന്ദ്ശഹറിലെ സിയാനയുടെ ചരിത്രത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. തബ്‍ലീഗ് സമ്മേളനത്തിന് പോകുന്ന മുസ്‍ലിംകള്‍ക്ക് ഹിന്ദുക്കളും കന്‍വാര്‍ യാത്രയ്ക്ക് പോകുന്ന ഹിന്ദുക്കള്‍ക്ക് മുസ്‍ലിംകളും ഭക്ഷണം നല്‍കാറുണ്ടായിരുന്നു. തബ്‍ലീഗ് സമ്മേളനത്തിന് പോകുന്ന മുസ്‍ലിംകള്‍ക്ക് നമസ്കാരത്തിനായി ബുലന്ദ് ശഹറിലെ ശിവക്ഷേത്രം തുറന്നുകൊടുക്കാറുണ്ടായിരുന്നു. എന്നിട്ടും എന്തിന്, ആരുടെ താല്‍പര്യ പ്രകാരമായിരുന്നു കലാപം എന്ന ചോദ്യമാണ് ഉയരുന്നത്.

സംഘര്‍ഷമുണ്ടായത് മതമൈത്രിക്ക് പേരുകേട്ട സിയാനയില്‍; ലക്ഷ്യമിട്ടത് വന്‍ വര്‍ഗീയകലാപം 

മാഹവ് ഗ്രാമത്തിലെ കരിമ്പുപാടത്ത് പശുക്കളുടെ ജഡം കണ്ടെത്തിയെന്ന ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സിയാന കോട്‍വാലിയിലെ പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ തിങ്കളാഴ്ച രാവിലെ അങ്ങോട്ടുപുറപ്പെട്ടത്. സിയാനയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഗ്രാമം. അവിടെ മൂന്ന് മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ സുബോധ് കണ്ടെത്തി. എന്നാല്‍ അവ പശുക്കളുടേതാണെന്ന് അദ്ദേഹത്തിന് ഉറപ്പിക്കാനായില്ല. അറവുകാര്‍ ഉപേക്ഷിക്കുന്ന തരത്തിലുള്ള അവശിഷ്ടമല്ല കണ്ടെത്തിയതെന്നും അടുത്തൊന്നും അറവുശാല ഇല്ലെന്നും പ്രദേശവാസികളില്‍ ചിലര്‍ പറഞ്ഞു.

സംഘര്‍ഷമുണ്ടായത് മതമൈത്രിക്ക് പേരുകേട്ട സിയാനയില്‍; ലക്ഷ്യമിട്ടത് വന്‍ വര്‍ഗീയകലാപം 

പൊലീസ് എത്തിയപ്പോഴേക്കും ബജ്‍രംഗദള്‍ പ്രവര്‍ത്തകര്‍ സ്ഥലത്ത് സംഘടിച്ചെത്തിയിരുന്നു. രാത്രി തങ്ങള്‍ തിരച്ചില്‍ നടത്തിയെന്നും കണ്ടത് പശുവിന്‍റെ അവശിഷ്ടങ്ങള്‍ തന്നെയാണെന്നും ബജ്‍രംഗദള്‍ നേതാവ് യോഗേഷ് രാജും സംഘവും അവകാശപ്പെട്ടു. ഗോവധത്തെ കുറിച്ച് രാത്രി തന്നെ വിവരം ലഭിച്ചെങ്കില്‍ എന്തുകൊണ്ട് അപ്പോള്‍ തന്നെ പൊലീസിനെ അറിയിച്ചില്ലെന്ന ചോദ്യം ഉയരുന്നുണ്ട്.

സംഘര്‍ഷമുണ്ടായത് മതമൈത്രിക്ക് പേരുകേട്ട സിയാനയില്‍; ലക്ഷ്യമിട്ടത് വന്‍ വര്‍ഗീയകലാപം 

മൃഗത്തിന്‍റെ അവശിഷ്ടങ്ങള്‍ ട്രാക്റ്ററിലാക്കി ബജ്‍രംഗദള്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. ഗോഹത്യക്ക് കേസെടുക്കാമെന്ന് പൊലീസ് പറഞ്ഞിട്ടും ആള്‍ക്കൂട്ടം പിരിഞ്ഞുപോയില്ല. പൊലീസിന് നേരെ കല്ലേറും വെടിവെപ്പും തുടങ്ങി. തിരിച്ച് പൊലീസും വെടിവെപ്പ് തുടങ്ങി. ആള്‍ക്കൂട്ടത്തില്‍ ഭൂരിപക്ഷവും പിരിഞ്ഞുപോകാന്‍ തയ്യാറായിരുന്നിട്ടും ഒരു വിഭാഗം തീരുമാനിച്ചുറച്ചതുപോലെ സംഘര്‍ഷം തുടരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഘര്‍ഷമുണ്ടായത് മതമൈത്രിക്ക് പേരുകേട്ട സിയാനയില്‍; ലക്ഷ്യമിട്ടത് വന്‍ വര്‍ഗീയകലാപം 

ഗോഹത്യക്ക് കേസെടുത്ത് അന്വേഷണം നടത്താമെന്ന് പറഞ്ഞിട്ടും എന്തിന് അക്രമം തുടര്‍ന്നെന്ന ചോദ്യം ഉയരുകയാണ്. തബ്‍ലീഗ് ജമാഅത്ത് സമ്മേളനം കഴിഞ്ഞ് ആളുകള്‍ മടങ്ങുന്ന ദിവസം തന്നെയായിരുന്നു അക്രമം. അക്രമത്തിനിടെ സുബോധ് കുമാറിനെ ചൂണ്ടി വെടിവെയ്ക്കൂ എന്ന് അക്രമികള്‍ ആക്രോശിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ക്ക് ലഭിച്ചിട്ടുണ്ട്.

സംഘര്‍ഷമുണ്ടായത് മതമൈത്രിക്ക് പേരുകേട്ട സിയാനയില്‍; ലക്ഷ്യമിട്ടത് വന്‍ വര്‍ഗീയകലാപം 

സുബോധ് വധക്കേസില്‍ ഒന്നാം പ്രതിയായി പൊലീസ് അറസ്റ്റ് ചെയ്ത ബജ്‍രംഗദള്‍ നേതാവ് യോഗേഷ് മാഹവ് ഗ്രാമവാസിയല്ല. നാല് കിലോമീറ്റര്‍ അകലെയുള്ള നയാബാസ് ഗ്രാമത്തിലാണ് ഇയാള്‍ താമസിക്കുന്നത്. അക്രമം നടത്തിയവരില്‍ ഭൂരിപക്ഷവും മാഹവ് ഗ്രാമത്തിന് പുറത്തുള്ളവരാണ്. അഖ്‍ലാഖ് വധം അന്വേഷിച്ച സുബോധ് കുമാറിനെ ലക്ഷ്യമിട്ടതിനൊപ്പം സിയാനയിലെ മതസാഹോദര്യ അന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ കലാപമുണ്ടാക്കുക എന്നൊരു ഉദ്ദേശം കൂടി അക്രമികള്‍ക്കുണ്ടായിരുന്നതായാണ് വിലയിരുത്തല്‍.