LiveTV

Live

National

ഹനുമാന്‍ ദളിതനായിരുന്നുവെന്നും എന്നാല്‍ ഭൂവുടമകളുടെ അടിമയായിരുന്നുവെന്നും യു.പി ബി.ജെ.പി വനിതാ എം.പി

ഹനുമാന്‍ ദളിതനായിരുന്നുവെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സാവിത്രി ബായ് ഫൂലെ.

ഹനുമാന്‍ ദളിതനായിരുന്നുവെന്നും എന്നാല്‍ ഭൂവുടമകളുടെ അടിമയായിരുന്നുവെന്നും യു.പി ബി.ജെ.പി വനിതാ എം.പി

ഹനുമാന്‍ ദളിതനായിരുന്നുവെന്നും എന്നാല്‍ ഭൂവുടമകളുടെ (മനുവാദി) അടിമയായിരുന്നുവെന്നും യു.പിയിലെ ബി.ജെ.പി വനിതാ എം.പി സാവിത്രി ബായ് ഫൂലെ. ഹനുമാന്‍ ദളിതനായിരുന്നുവെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സാവിത്രി ബായ് ഫൂലെ.

ഹനുമാന്‍ ദളിതനായിരുന്നുവെന്നും എന്നാല്‍ ഭൂവുടമകളുടെ അടിമയായിരുന്നുവെന്നും യു.പി ബി.ജെ.പി വനിതാ എം.പി

ദളിതരേയും പിന്നാക്കക്കാരേയും കുരങ്ങന്മാരും രാക്ഷസന്മാരുമായാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും അവര്‍ ആരോപിച്ചു. ഹനുമാന്‍ ദളിതനായിരുന്നു, ഭൂവുടമകളുടെ അടിമയുമായിരുന്നു. ഹനുമാന്‍ ദളിതനും മനുഷ്യനുമായിരുന്നു. രാമനുവേണ്ടി എന്തും ചെയ്തു ഹനുമാന്‍. എന്നിട്ട് എന്തിനാണ് അദ്ദേഹത്തിന് വാലും കരിപുരണ്ട മുഖവും നല്‍കിയത് ? എന്തിനാണ് അദ്ദേഹത്തെ കുരങ്ങനാക്കിയത്?' സാവിത്രി ഫൂലെ ചോദിച്ചു.

രാമന് വേണ്ടി ഹനുമാന്‍ ചെയ്തതെന്തും ഭക്തിയോടെയായിരുന്നു. അങ്ങനെയുള്ള ഹനുമാന്‍ ഒരു കുരങ്ങനല്ല, മനുഷ്യനായിരുന്നു ആവേണ്ടിയിരുന്നത്. ആ സമയം മുതല്‍, ഒരു ദളിതനായതിനാല്‍ ഹനുമാന്‍ ഒരുപാട് അപമാനം നേരിട്ടു. നമ്മളെന്തുകൊണ്ടാണ് ദളിതരെ മനുഷ്യരായി പരിഗണിക്കാത്തതെന്നും സാവിത്രി ഫൂലെ ചോദിക്കുന്നു. സാവിത്രി ബായ് ഫൂലെയ്ക്ക് ഇന്ത്യന്‍ പാരമ്പര്യത്തെ കുറിച്ച് അറിവില്ലെന്നാണ് കരുതുന്നതെന്ന് ബി.ജെ.പി വക്താവ് ചന്ദ്ര മോഹന്‍ പറഞ്ഞു.

ഹനുമാന്‍ ദളിതനായിരുന്നുവെന്നും എന്നാല്‍ ഭൂവുടമകളുടെ അടിമയായിരുന്നുവെന്നും യു.പി ബി.ജെ.പി വനിതാ എം.പി

രാജസ്ഥാനിലെ ആല്‍വാറില്‍ മലഖെഡയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ വച്ചായിരുന്നു ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. ലോഡ് ഹനുമാന്‍ ആദിവാസിയും പിന്നാക്കക്കാരനും ദളിതനുമാണ് എന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഗോത്രത്തില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ആള്‍വാറിന് വോട്ട് നല്‍കണമെന്നും യോഗി ആവശ്യപ്പെട്ടിരുന്നു. ഛത്തീസ്ഗഡിലെ പ്രചരണ പരിപാടിക്കിടയിലും അദ്ദേഹം സമാന പ്രസ്താവന നടത്തിയിരുന്നു.

ഹനുമാന്‍ ദളിതനായിരുന്നുവെന്നും എന്നാല്‍ ഭൂവുടമകളുടെ അടിമയായിരുന്നുവെന്നും യു.പി ബി.ജെ.പി വനിതാ എം.പി

ഹനുമാൻ ദളിതനാണെങ്കിൽ എല്ലാ ഹനുമാൻ ക്ഷേത്രങ്ങളും ദളിതർക്ക് വിട്ടുനൽകണമെന്ന ആവശ്യവുമായി ആഗ്രയിലെ ദളിതർ അതിനെതുടര്‍ന്ന് രംഗത്തെത്തിയിരുന്നു. ക്ഷേത്രങ്ങൾ തങ്ങളെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ദില്ലി-കാണ്‍പൂര്‍ ഹൈവേയിലെ ഹനുമാന്‍ ക്ഷേത്രത്തിലേക്ക് വ്യാഴാഴ്ച ദളിതര്‍ മാര്‍ച്ചും നടത്തി. ദളിത് ഹനുമാന്‍ കീ ജയ് എന്നു വിളിച്ചുകൊണ്ട് പൂണൂല്‍ ധരിച്ചായിരുന്നു പ്രകടനങ്ങൾ.

യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ യോഗി ആദിത്യനാഥ് മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.