LiveTV

Live

National

തെലങ്കാനയില്‍ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ കക്ഷികള്‍

ടി.ആര്‍.എസ് സര്‍ക്കാരിന്റെ കാലത്ത് വർഗീയ കലാപങ്ങളോ സംഘര്‍ഷങ്ങളോ ഉണ്ടായിട്ടില്ലെന്നത് സര്‍ക്കാറിന് പ്ലസ് പോയിന്റാണ്

തെലങ്കാനയില്‍ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ കക്ഷികള്‍

തെലങ്കാനയിലെ മുസ്‍‍ലിംകളുള്‍പ്പടെ ന്യൂനപക്ഷങ്ങള്‍ മിക്കവാറും ടി.ആര്‍.എസിനൊപ്പമാണ്. സംവരണത്തിന്റെ ആനുപാതം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമായില്ലെങ്കിലും അവര്‍ പ്രതീക്ഷ കൈവിടുന്നില്ല. ന്യൂനപക്ഷങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കുന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രജാകൂട്ടമി കക്ഷിയുടെ സാധ്യതകള്‍.

തെലങ്കാനയില്‍ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ കക്ഷികള്‍

മറ്റ് പിന്നാക്ക സമുദായങ്ങളെപ്പോലെ സർക്കാർ ജോലികളില്‍ നാല് ശതമാനം സംവരണമെന്നത് പന്ത്രണ്ടാക്കി ഉയര്‍ത്തുമെന്നായിരുന്നു ടി.ആര്‍.എസ് 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്തത്. അതിനായി നിയമം പാസാക്കിയെങ്കിലും കേന്ദ്രം അനുമതി നല്‍കിയില്ല. സംവരണ വര്‍ധനവിനെ ബി.ജെ.പി വര്‍ഗീയ പ്രീണനമായി ചിത്രീകരിക്കുന്നുണ്ടെങ്കിലും എന്തു വിലകൊടുത്തും നടപ്പാക്കുമെന്ന് ചന്ദ്രശേഖര റാവു പ്രഖ്യാപിക്കുന്നു.

തെലങ്കാനയില്‍ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ കക്ഷികള്‍

പൊതുറാലിക്കിടെ 12 ശതമാനം സംവരണമെന്തായെന്ന് ചോദിച്ച യുവാവിനോട് കെ.സി.ആര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ദരിദ്ര കുടുംബത്തിലെ പെണ്കുട്ടികളുടെ വിവാഹത്തിനായി ഒരു ലക്ഷത്തി പതിനായിരം രൂപ നല്‍കുന്ന ‘ഷാദി മുബാറകാ’ണ് ന്യൂനപക്ഷങ്ങളുടെ കയ്യടി നേടിയ മറ്റൊരു പദ്ധതി. ‘കല്യാണ ലക്ഷ്മി’ എന്ന പേരില്‍ ഇതേ പദ്ധതി ഇതര സമുദായങ്ങള്‍ക്കും നല്‍കുന്നുണ്ട്.

ടി.ആര്‍.എസ് സര്‍ക്കാരിന്റെ കാലത്ത് വർഗീയ കലാപങ്ങളോ സംഘര്‍ഷങ്ങളോ ഉണ്ടായിട്ടില്ലെന്നതും പ്ലസ് പോയിന്റാണ്. 12 ശതമാനം വരുന്ന മുസ്ലിം സമുദായത്തിന്റെ വോട്ടുകള് 30 ലധികം മണ്ഡലങ്ങളിലെങ്കിലും വിജയം നിര്ർണയിക്കും. അതുകൊണ്ട് അവരുടെ പിന്തുണ തിരിച്ചുപിടിക്കാന്‍ കഠിനപ്രയത്നത്തിലാണ് പ്രജാകൂട്ടമി.