LiveTV

Live

National

മധ്യപ്രദേശില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച റൂമില്‍ സി.സി.ടി.വി ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ലെന്ന് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നവംബര്‍ 30 ന് രാവിലെ 8.19 ഉം 9.35ഉം ഇടക്കാണ് സി.സി.ടിവി കാമറകളും സ്ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ച എല്‍.ഇ.ഡി സ്‌ക്രീനും പ്രവര്‍ത്തനരഹിതമായതെന്നാണ്

മധ്യപ്രദേശില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച റൂമില്‍ സി.സി.ടി.വി ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ലെന്ന് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യപ്രദേശില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഒരു മണിക്കൂര്‍ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വൈദ്യുതി നിലച്ചത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങള്‍ കൈമാറാന്‍ രണ്ട് ദിവസം വൈകിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മധ്യപ്രദേശിലെ ഭോപ്പാലിലാണ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായത്. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതി നിലച്ചത് കൊണ്ട് രാവിലെ ഒരു മണിക്കൂറോളം സി.സി.ടി.വിയും പുറത്ത് സ്ഥാപിച്ചിരുന്ന എല്‍.ഇ.ഡി സ്ക്രീനും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചത്.

മധ്യപ്രദേശില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച റൂമില്‍ സി.സി.ടി.വി ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ലെന്ന് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വൈദ്യുതി നിലച്ചതാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. നവംബര്‍ 30 ന് രാവിലെ 8.19 ഉം 9.35ഉം ഇടക്കാണ് സി.സി.ടിവി കാമറകളും സ്ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ച എല്‍.ഇ.ഡി സ്‌ക്രീനും പ്രവര്‍ത്തനരഹിതമായതെന്നാണ് ഭോപ്പാല്‍ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്

വൈദ്യതി ലഭ്യമല്ലാതായാലും പ്രവര്‍ത്തിക്കാനായി ഇന്‍വെര്‍ട്ടറും ജനറേറ്ററും ഇപ്പോള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സ്ഥലത്ത് അധിക സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മധ്യപ്രദേശില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച റൂമില്‍ സി.സി.ടി.വി ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ലെന്ന് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കരുതല്‍ വോട്ടിങ് യന്ത്രങ്ങള്‍ രണ്ട് ദിവസം വൈകി ഏല്‍പ്പിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടിങ് പൂര്‍ത്തിയായി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം തിരികെ ഏല്‍പ്പിക്കേണ്ട കരുതല്‍ വോട്ടിങ് യന്ത്രങ്ങള്‍ രണ്ട് ദിവസം വൈകിയാണ് മധ്യപ്രദേശിലെ സാഗറില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഏല്‍പ്പിച്ചത്. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് ഇന്നലെ കോണ്‍ഗ്രസ് നേതാക്കല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു

Also read: മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: ഇ.വി.എം മെഷീന്‍ ബി.ജെ.പി എം.എല്‍.എയുടെ ഹോട്ടലില്‍ എത്തിച്ചെന്ന്

മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ അട്ടിമറി നടത്തിയെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനിടെയാണ് ഭോപ്പാലില്‍ സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തനരഹിതമായെന്ന വാർത്തയും അതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥിരീകരണവും പുറത്തുവരുന്നത്. ഇപ്പോള്‍ കാമറകള്‍ പ്രവര്‍ത്തസജ്ജമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മധ്യപ്രദേശില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച റൂമില്‍ സി.സി.ടി.വി ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ലെന്ന് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടിംഗ് മെഷീനുകളുടെ കാര്യത്തില്‍ അനാവശ്യ ഇടപെടലുകളൊഴിവാക്കാന്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഊഴം വെച്ച് സ്ട്രോംഗ് റൂമിന് കാവലിരിക്കുകയാണ്. ഡിസംബര്‍ 11 ന് റിസള്‍ട്ട് അറിയും വരെ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ശ്രദ്ധ വോട്ടിംഗ് യന്ത്രം സൂക്ഷിച്ച സ്ട്രോംഗ് റൂമിന് ഉണ്ടായിരിക്കണമെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍നാഥ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.