LiveTV

Live

National

മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലുങ്കാന പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റ്

മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലുങ്കാന പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റ്

മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്റുദ്ദീനെ തെലുങ്കാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തിലാണ് നിയമനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്. ഡിസംബര്‍ 11ന് ഫലം പുറത്തുവരും.

നേരത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞതില്‍ പ്രതിഷേധിച്ച് അസ്ഹറുദ്ദീന്‍ രാജിവയ്ക്കാനൊരുങ്ങുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഇതിനെ മറക്കുന്ന രീതിയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പുതിയ നിയമനം.