LiveTV

Live

National

മതവിശ്വാസങ്ങളില്‍ കോടതിക്ക് കൈ കടത്താന്‍ നിയന്ത്രണമുണ്ട്; ജസ്റ്റിസ് കുര്യന്‍ ജോസഫ് സംസാരിക്കുന്നു

സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റെടുത്ത 2013 മാര്‍ച്ച് എട്ടുമുതല്‍ അഞ്ചുവര്‍ഷത്തിലേറെ നീണ്ട ജുഡിഷ്യല്‍ സര്‍വീസില്‍ 1034 വിധിന്യായങ്ങളാണ് കുര്യന്‍ ജോസഫ് എഴുതിയത്. 

മതവിശ്വാസങ്ങളില്‍ കോടതിക്ക് കൈ കടത്താന്‍ നിയന്ത്രണമുണ്ട്; ജസ്റ്റിസ് കുര്യന്‍ ജോസഫ് സംസാരിക്കുന്നു

സുപ്രീം കോടതിയില്‍ അഞ്ചര കൊല്ലം സേവനം അനുഷ്ടിച്ചു. 1040 വിധികള്‍ വിശദമായി എഴുതി. പരമോന്നത നീതിപീഠത്തിലെ സേവനം സ്വയം എങ്ങനെ വിലയിരുത്തുന്നു ?

വളരെയേറെ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് ആ സ്ഥാപനത്തില്‍ നിന്ന് പടിയിറങ്ങുന്നത്. സുപ്രീം കോടതിയില്‍ വന്ന 2013 മാര്‍ച്ച് എട്ടാം തിയ്യതി മുതല്‍ ഇന്നുവരെ എനിക്ക് അവിടെ ഇരുന്ന് വളരെ തൃപ്തിയോട് കൂടി കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. ആകെ 8000ത്തോളം കേസുകള്‍ അവസാനിപ്പിച്ചു. വിധിന്യായങ്ങള്‍ വിശദമായി എഴുതിയത് ആയിരത്തിലധികമുള്ളവയിലാണ് എന്ന് മാത്രം. എന്‍റെ മനസാക്ഷിക്ക് അനുസരിച്ച്, ദൈവ നാമത്തില്‍ ഞാന്‍ എടുത്ത എന്‍റെ ഭരണഘടനപരമായ സത്യപ്രതിജ്ഞ അനുസരിച്ച് ജോലി നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു എന്ന പൂര്‍ണ്ണ സംതൃപ്തിയോടെയാണ് പടിയിറക്കം.

താങ്കളുടെ വിധി ന്യായങ്ങളെ മാറ്റി നിര്‍ത്തിക്കഴിഞ്ഞാല്‍, അങ്ങനെ ഏറ്റവും അധികം ഓര്‍ക്കുന്നത് കഴിഞ്ഞ ജനുവരിയില്‍ നടന്ന വാര്‍ത്താ സമ്മേളനവുമായി ബന്ധപ്പെട്ടാണ്. അന്നത്തെ ചീഫ് ജസ്റ്റിസിനെതിരായി നടത്തിയ ആ വാര്‍ത്താ സമ്മേളനം ഗുണം ചെയ്തു എന്ന് തോന്നിയിട്ടുണ്ടോ?

സുപ്രീം കോടതിയുടെ നടത്തിപ്പ് ഭരണഘടന അനുശാസിക്കുന്ന വിധത്തിലായിരുന്നില്ല അന്ന്. അത് അങ്ങനെ ആയിരിക്കണം എന്ന് ഞങ്ങള്‍ പല തവണ പറഞ്ഞു, പ്രതിഷേധിച്ചു. എന്നിട്ടും ഫലമുണ്ടായില്ല, അങ്ങനെ ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോഴാണ് ജനങ്ങളോട് പറയാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ക്ക് ചെയ്യാനുള്ളതെല്ലാം ചെയ്ത ശേഷമായിരുന്നു അത്. ജനങ്ങള്‍ അറിയണം എന്ന ഘട്ടം വന്നപ്പോള്‍ അവരെ അറിയിച്ചു. അതിന് ശേഷം സുപ്രീം കോടതിയില്‍ ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായി.

മതവിശ്വാസങ്ങളില്‍ കോടതിക്ക് കൈ കടത്താന്‍ നിയന്ത്രണമുണ്ട്; ജസ്റ്റിസ് കുര്യന്‍ ജോസഫ് സംസാരിക്കുന്നു

ആ വാര്‍ത്താ സമ്മേളനം വേണ്ടിയിരുന്നില്ല എന്ന് പിന്നീട് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

ധാരാളം വിമര്‍ശനങ്ങള്‍ അതേ കുറിച്ച് ഉണ്ടായി എന്നത് സത്യമാണ്. പക്ഷേ എന്ത് കൊണ്ട് അത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് പോയി എന്നതിനെ കുറിച്ച് ഞങ്ങള്‍, എനിക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത് വേണ്ടിയിരുന്നില്ല എന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ല.

ജുഡീഷ്യല്‍ നിയമനങ്ങളിലെ സര്‍ക്കാര്‍ ഇടപെടല്‍ വലിയ പ്രശ്നമായി ചര്‍ച്ചചെയ്യുന്നുണ്ട്. അങ്ങനെയുണ്ടോ ?ഉണ്ടെങ്കില്‍ ആ പ്രവണതക്ക് ഇപ്പോള്‍ മാറ്റം ഉണ്ടോ?

ഇപ്പോഴത്തെ നിയമപ്രകാരം ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ശരി അല്ല, ചില ഇടപെടലുകള്‍ പാടില്ലാത്തതാണ്. അത്തരം ഇടപെടല്‍ പാടില്ല എന്ന് വ്യക്തമായിട്ട് അറിയിച്ചിട്ടുണ്ട്. ഞാന്‍ തന്നെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, ഏതൊരു പൌരനും ഏതു മതവും തെരെഞ്ഞെടുക്കാം, വിശ്വസിക്കാം, അതിനനുസരിച്ച് ജീവിക്കാം, പ്രചരിപ്പിക്കാം. പക്ഷേ മതസ്വാതന്ത്ര്യത്തിനും ഭരണഘടന ചില ചെറിയ നിയന്ത്രണങ്ങള്‍ വച്ചിട്ടുണ്ട്. ആ നിയന്ത്രണങ്ങള്‍ ഭരണഘടനയുടെ 25 ആം അനുച്ഛേദത്തില്‍ ഉണ്ട്. അത് ലംഘിക്കാത്തിടത്തോളം കാലം ഒരു കോടതിയും ഒരു മതവിശ്വാസത്തിലേക്കും ആചാരത്തിലേക്കും കൈകടകത്താന്‍ പാടില്ല.

കേരള ഹൈക്കോടതിയിലേക്കുള്ള നിയമന ശിപാര്‍ശകളില്‍ ചിലത് സര്‍ക്കാര്‍ മടക്കി അയച്ചു. കൊളീജിയം ഈ വിഷയത്തില്‍ ഇനി എന്ത് നിലപാട് എടുക്കും ?

കൊളീജിയം അയച്ച ചില നിയമന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തിരിച്ചയച്ചിട്ടുണ്ട്. അവ എന്ത് കൊണ്ട് തിരിച്ചയച്ചു എന്ന് കൊളീജിയം തീര്‍ച്ചയായും പരിശോധിക്കും

മതവിശ്വാസങ്ങളില്‍ കോടതിക്ക് കൈ കടത്താന്‍ നിയന്ത്രണമുണ്ട്; ജസ്റ്റിസ് കുര്യന്‍ ജോസഫ് സംസാരിക്കുന്നു

ശബരിമല വിഷയം വലിയ ചര്‍ച്ചയായിരുക്കുകയാണല്ലോ, അതിന്‍റെ ഉള്ളടക്കത്തെ കുറച്ചല്ല ചോദ്യം. ഈ വിഷയം നമ്മുടെ മുന്നില്‍ വക്കുന്ന കോടതിയുടെ അധികാര പരിധി എന്ന കാര്യത്തെ കുറിച്ചാണ്. കോടതിക്ക് മതത്തിന്‍റെ ആചാരങ്ങളിലേക്കും സ്വാതന്ത്ര്യത്തിലേക്കും എത്രമാത്രം കൈകടത്താനാകും ?

ശബരിമല എന്ന വിഷയത്തെ കുറിച്ച് ഇപ്പോള്‍ ഞാന്‍ സംസാരിക്കാന്‍ പാടില്ലാത്തതാണ്. അത് ഉചിതമല്ല. സംസാരിക്കുകയും ഇല്ല. പക്ഷേ മതവും ഭരണഘടനയുമായി ബന്ധപ്പെട്ട് പറയാനുള്ളത് ഇവയാണ്. ഭരണഘടന മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, ഏതൊരു പൗരനും ഏതു മതവും തെരെഞ്ഞെടുക്കാം, വിശ്വസിക്കാം, അതിനനുസരിച്ച് ജീവിക്കാം, പ്രചരിപ്പിക്കാം. പക്ഷേ മതസ്വാതന്ത്ര്യത്തിനും ഭരണഘടന ചില ചെറിയ നിയന്ത്രണങ്ങള്‍ വച്ചിട്ടുണ്ട്. ആ നിയന്ത്രണങ്ങള്‍ ഭരണഘടനയുടെ 25 ആം അനുച്ഛേദത്തില്‍ ഉണ്ട്. അത് ലംഘിക്കാത്തിടത്തോളം കാലം ഒരു കോടതിയും ഒരു മതവിശ്വാസത്തിലേക്കും ആചാരത്തിലേക്കും കൈകടത്താന്‍ പാടില്ല.

വിശ്വാസവും ആചാരവും വെവ്വേറെ കാണണം എന്ന ഒരു വിഷയം ഇവിടെ ഇല്ലേ ? വിശ്വാസം ഭരണഘടന അവകാശമായിരിക്കുമ്പോള്‍ തന്നെ ചിലയിടത്ത് ആചാരം ഭരണഘടന ലംഘനമാകുന്നുണ്ട്. അതിനെ ആ നിലക്ക് വേര്‍തിരിച്ച് കാണേണ്ടതല്ലേ ?

ഇതിനെനിക്ക് വ്യക്തമായ മറുപടി ഉണ്ട്. പക്ഷേ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന, സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ വളരെ കൃത്യമായി ഈ കാര്യമാണ് പരിശോധിക്കപ്പെടുന്നത്. അതിനാല്‍ ഞാന്‍ മറുപടി പറയുന്നില്ല.

ഈ വിഷയത്തില്‍ കോടതി വിധി പുനപരിശോധിക്കാനുള്ള സാധ്യതകള്‍ എത്രമാത്രമാണ് ?

സുപ്രീം കോടതിയുടെ പുനപരിശോധന അധികാരം എന്നത് ആര്‍ട്ടിക്കിള്‍ 137 ല്‍ പറയുന്ന പ്രത്യേക അധികാരമാണ്. ആ പുനപരിശോധന അധികാരത്തിന്‍റെ പരിധിക്കുള്ളില്‍ ഏതൊക്കെ വിഷയം പരിഗണിക്കാം എന്നത് സുപ്രീം കോടതി ആണ് തീരുമാനിക്കുക. അത് ഒരു നിയമത്തിന്‍റെ കൃത്യമായ ചട്ടക്കൂടില്‍ നിന്ന് കൊണ്ടാകണം എന്നില്ല, കാരണം അത് സുപ്രീം കോടതിയുടെ ഭരണഘടനാപരമായ അവകാശമാണ്.

മതവിശ്വാസങ്ങളില്‍ കോടതിക്ക് കൈ കടത്താന്‍ നിയന്ത്രണമുണ്ട്; ജസ്റ്റിസ് കുര്യന്‍ ജോസഫ് സംസാരിക്കുന്നു

വിരമിച്ച ശേഷം സര്‍ക്കാര്‍ തസ്തികകളില്‍ ഇരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണല്ലോ? എന്ത് കൊണ്ടാണ് അത്തരം ഒരു തീരുമാനം എടുത്തത്?

ഭരണഘടനാ പദവിയിലിരുന്ന ഒരാള്‍ക്ക്, ആ പദവിയുടെ അന്തസ് നിലനിര്‍ത്തുമെന്ന് ഉറപ്പില്ലാത്ത തരത്തിലുള്ള ഒരു നിയമനം സര്‍ക്കാരിന്‍റെ ഔദാര്യം എന്ന നിലയില്‍ വേണ്ട എന്നാണ് എന്‍റെ നിലപാട്. അത് കടുത്ത നിലപാടാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പല പരാമര്‍ശങ്ങളും ഇത്തരം തസ്തികകളെ സര്‍ക്കാര്‍ ഈ തരത്തില്‍ കാണുന്നു എന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. ആ പശ്ചാത്തലമാണ് ഒരു കാരണം. വ്യക്തിപരമായി ഇനി ഒരു പദവിയില്‍ ഇരിക്കാനും ആഗ്രഹമില്ല. മറിച്ച് നിയമത്തിന്‍റെ മേഖലയില്‍ മറ്റു സേവനങ്ങളുമായി മുന്നോട്ട് പോകും. രണ്ട് സ്വപ്നങ്ങള്‍ മനസ്സിലുണ്ട്. ഒന്ന് മീഡിയേറ്റര്‍ ആര്‍ബിറ്ററേഷനാണ്. രണ്ടാമത്തേത് കണ്‍സിലീയേറ്റഡ് മീഡിയേഷനും. കേസുകളില്‍ മധ്യസ്ഥനാവുക എന്നതുമായി ബന്ധപ്പെട്ടവയാണ് ഇവ. അനുഭവ സമ്പത്തും വ്യക്തിപരമായ കാഴ്ചപ്പാടും ഈ സ്വപ്നത്തില്‍ എനിക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നു. ഇനിയും ഡല്‍ഹിയില്‍ ഉണ്ടാകും.