LiveTV

Live

National

കാണാതായ ട്രാൻസ് വനിതാ സ്ഥാനാര്‍ത്ഥി ചന്ദ്രമുഖി മുവ്വല തിരിച്ചെത്തി

തട്ടിക്കൊണ്ടുപോയവരിൽ നിന്ന് രക്ഷപ്പെട്ട് സെക്കന്തരാബാദിലേക്ക് എത്തുകയായിരുന്നു എന്ന് ചന്ദ്രമുഖിയുടെ സുഹൃത്ത് കാർത്തിക് ബിട്ടു പറയുന്നു

കാണാതായ ട്രാൻസ് വനിതാ സ്ഥാനാര്‍ത്ഥി  ചന്ദ്രമുഖി മുവ്വല തിരിച്ചെത്തി

കാണാതായ ബഹുജൻ ഇടത് മുന്നണി സ്ഥാനാർത്ഥിയായ ട്രാൻസ് വനിത ചന്ദ്രമുഖി മുവ്വല ഇന്നലെ രാത്രിയോടെ തിരിച്ചെത്തി. ചൊവ്വാഴ്ച രാവിലെ മുതലാണ് സ്വന്തം വീട്ടിൽ നിന്നും ചന്ദ്രമുഖിയെ കാണാതായിരുന്നത്. ഇന്നലെ രാത്രി ചന്ദ്രമുഖി വക്കീലിന്‍റേയും ട്രാന്‍സ്ജെന്റര്‍ സുഹൃത്തുക്കളുടെയും കൂടെ സ്റ്റേഷനിലേക്ക് വരികയായിരുന്നു എന്ന് പോലീസ് പറയുന്നു.

തട്ടിക്കൊണ്ടുപോയവരിൽ നിന്ന് രക്ഷപ്പെട്ട് സെക്കന്തരാബാദിലേക്ക് എത്തുകയായിരുന്നു എന്ന് ചന്ദ്രമുഖിയുടെ സുഹൃത്ത് കാർത്തിക് ബിട്ടു പറയുന്നു. ഇന്ന് രാവിലെ 10.15ന് ചന്ദ്രമുഖിയെ കോടതിയിൽ ഹാജരാക്കണമെന്ന് ചന്ദ്രമുഖിയുടെ അമ്മ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹെെദരാബാദ് ഹെെക്കോടതി ഉത്തരവിട്ടിരുന്നു.

ബഹുജൻ ഇടത് മുന്നണി ഇന്നലെ മുഖ്യമന്ത്രിയുടെയും ബന്‍ജാര ഹില്‍സ് പോലീസ് സ്റ്റേഷനു മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തെലങ്കാനയില്‍ ആദ്യമായാണ് ഒരു ട്രാന്‍സ് വനിത എം.എല്‍.എ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.