LiveTV

Live

National

മോദിയുടെ അച്ഛന് വിളിച്ച് തെലങ്കാന മുഖ്യമന്ത്രി

മുസ്‍ലിംകള്‍ക്കും ആദിവാസികള്‍ക്കുമുള്ള സംവരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ചുവപ്പ് കൊടി കാണിച്ച പശ്ചാത്തലത്തിലായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്റെ രോഷപ്രകടനം

മോദിയുടെ അച്ഛന് വിളിച്ച് തെലങ്കാന മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛന് വിളിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ഇന്ത്യ എന്ന രാജ്യം മോദിയുടെ അച്ഛന്റെയും മുത്തച്ഛന്റെയും വകയല്ലെന്നായിരുന്നു കെ.സി.ആറിന്റെ പരാമര്‍ശം. സങ്കറെഡ്ഡിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു തെലങ്കാന രാഷ്ട്ര സമിതി നേതാവും മുഖ്യമന്ത്രിയുമായ കെ.സിആര്‍, മോദിയുടെ പൂര്‍വികരെ പരാമര്‍ശിച്ച് വിവാദ പ്രസ്താന നടത്തിയത്.

മോദിയുടെ അച്ഛന് വിളിച്ച് തെലങ്കാന മുഖ്യമന്ത്രി

'' ഇന്ത്യ എന്ന രാജ്യം നിങ്ങളുടെ അച്ഛന്റെയോ മുത്തച്ഛന്റെയോ സ്വത്താണോ ? ഇത് ജനാധിപത്യ രാജ്യമാണ്. എത്ര കാലം നിങ്ങള്‍ അധികാരത്തിലുണ്ടാകും ?'' - ചന്ദ്രശേഖര്‍ റാവു ചോദിച്ചു. മുസ്‍ലിംകള്‍ക്കും ആദിവാസികള്‍ക്കുമുള്ള സംവരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ചുവപ്പ് കൊടി കാണിച്ച പശ്ചാത്തലത്തിലായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്റെ രോഷപ്രകടനം. തെലങ്കാനയില്‍ ആദിവാസി, ഗോത്ര വിഭാഗങ്ങളും മുസ്‍ലിംകളും വര്‍ധിച്ചുവരികയാണ്.

മോദിയുടെ അച്ഛന് വിളിച്ച് തെലങ്കാന മുഖ്യമന്ത്രി

അവരുടെ സംവരണ ശതമാനം ഉയര്‍ത്തുന്നതിന് മന്ത്രിസഭയും നിയമസഭയും പ്രമേയം പാസാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് 30 ഓളം കത്തുകള്‍ നല്‍കിയിരുന്നു. ഇക്കാര്യം നേരിട്ടവതരിപ്പിക്കാന്‍ താന്‍ മാത്രമല്ല ഡല്‍ഹിക്ക് പോയത്. മന്ത്രിമാരും ഡല്‍ഹിയിലെത്തി മോദിയെ കാണുകയും ഇതുസംബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ അപേക്ഷ മുന്നോട്ടുവക്കുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ കേന്ദ്രം പറയുന്നു, അവരൊട്ട് ചെയ്യുകയുമില്ല, മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കുകയുമില്ലെന്ന്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന ചൂണ്ടിക്കാട്ടി കെ.സി.ആര്‍ പറഞ്ഞു.

മോദിയുടെ അച്ഛന് വിളിച്ച് തെലങ്കാന മുഖ്യമന്ത്രി

കേന്ദ്രത്തില്‍ ബി.ജെ.പിയിതര സര്‍ക്കാര്‍ വന്നാല്‍ മാത്രമെ തെലങ്കാനക്ക് നീതി ലഭിക്കൂവെന്നും കെ.സി.ആര്‍ പറഞ്ഞു.