LiveTV

Live

National

വാക്കുമാറിയാല്‍ അടിക്കാനുള്ള ചെരിപ്പ് ഇപ്പോഴെ കൈമാറി വോട്ടുതേടുന്ന സ്ഥാനാര്‍ത്ഥി: വൈറലായി വീഡിയോ 

ജയിച്ചാല്‍ മണ്ഡലത്തില്‍ വികസനം ഉറപ്പ് നല്‍കുന്ന അദ്ദേഹം, വാക്ക് പാലിച്ചില്ലെങ്കില്‍ പൊതുസ്ഥലത്ത് വെച്ച് തന്നെ ചെരിപ്പു കൊണ്ട് അടിക്കണമെന്നും വോട്ടര്‍മാരോട് പറയുന്നുണ്ട്

വാക്കുമാറിയാല്‍ അടിക്കാനുള്ള ചെരിപ്പ് ഇപ്പോഴെ കൈമാറി വോട്ടുതേടുന്ന സ്ഥാനാര്‍ത്ഥി: വൈറലായി വീഡിയോ 

തിരഞ്ഞെടുക്കപ്പെട്ട ശേഷം വാഗ്ദാന ലംഘനം നടത്തിയാൽ തന്നെ അടിക്കാനുള്ള ചെരിപ്പുകൾ ഇപ്പോഴേ വോട്ടർമാർക്കു വിതരണം ചെയ്യുകയാണ് തെലുങ്കാന, കൊരുട്‌ല മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി അകുല ഹനുമന്ദ്. ചെരുപ്പുമാത്രമല്ല, രാജിക്കത്തും മുൻകൂട്ടി തയാറാക്കി വോട്ടർമാർക്കു കൈമാറുന്നുണ്ട് അദ്ദേഹം. ചെരിപ്പു കൈമാറി വോട്ടു തേടുന്ന ഹനുമന്ദിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

വാക്കുമാറിയാല്‍ അടിക്കാനുള്ള ചെരിപ്പ് ഇപ്പോഴെ കൈമാറി വോട്ടുതേടുന്ന സ്ഥാനാര്‍ത്ഥി: വൈറലായി വീഡിയോ 

ഡിസംബര്‍ ഏഴിനാണ് തെലുങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസും ടി.ആര്‍.എസും ബി.ജെ.പിയും ഇടത് പാര്‍ട്ടികളും മത്സരരംഗത്തുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ പിടിക്കാനുള്ള അകുല ഹനുമന്ദിന്റെ തന്ത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

വാക്കുമാറിയാല്‍ അടിക്കാനുള്ള ചെരിപ്പ് ഇപ്പോഴെ കൈമാറി വോട്ടുതേടുന്ന സ്ഥാനാര്‍ത്ഥി: വൈറലായി വീഡിയോ 

ജഗ്തിയല്‍ ജില്ലയിലെ കോറുത്‌ല മണ്ഡലത്തിലാണ് ഹനുമന്ദ് മത്സരിക്കുന്നത്. ജയിച്ചാല്‍ മണ്ഡലത്തില്‍ വികസനം ഉറപ്പ് നല്‍കുന്ന അദ്ദേഹം, വാക്ക് പാലിച്ചില്ലെങ്കില്‍ പൊതുസ്ഥലത്ത് വെച്ച് തന്നെ ചെരിപ്പു കൊണ്ട് അടിക്കണമെന്നും വോട്ടര്‍മാരോട് പറയുന്നുണ്ട്. കൂടാതെ വോട്ടര്‍മാരുടെ അടുത്തേക്ക് വോട്ട് ചോദിച്ച് ഹനുമന്ദ് പോകുന്നതുതന്നെ കയ്യില്‍ ഒരു ചെരുപ്പുമായിട്ടാണ്.

വാക്കുമാറിയാല്‍ അടിക്കാനുള്ള ചെരിപ്പ് ഇപ്പോഴെ കൈമാറി വോട്ടുതേടുന്ന സ്ഥാനാര്‍ത്ഥി: വൈറലായി വീഡിയോ 

അകുല ഹനുമന്ദിന്റെ ഈ തന്ത്രം തിരിച്ചടിയായിരിക്കുന്നത് മുഖ്യധാര പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പാരയാകുന്നുണ്ട്. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ചെരുപ്പിന് അടിക്കാമെന്ന് മുഖ്യധാര പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാരോട് പറയണമെന്നാണ് സോഷ്യല്‍ മീഡിയകളിലുയരുന്ന ആഹ്വാനം.