LiveTV

Live

National

ഇന്ത്യന്‍ ഹിന്ദുത്വവും ഡേവിഡ് ഫ്രോളി എന്ന ആര്‍.എസ്.എസ് ബുദ്ധിജീവിയും

ഹിന്ദു മതഗ്രന്ഥങ്ങളിലുള്ള പാണ്ഡിത്യവും അവയില്‍ നിന്ന് ഇംഗ്ലീഷില്‍ അനായാസേന വചനങ്ങള്‍ ഉദ്ധരിക്കാനുള്ള കഴിവുമാണ് ഫ്രോളിയെ സംഘപരിവാറിന്റെ ഇഷ്ടക്കാരനാക്കുന്നത്.

ഇന്ത്യന്‍ ഹിന്ദുത്വവും ഡേവിഡ് ഫ്രോളി എന്ന ആര്‍.എസ്.എസ് ബുദ്ധിജീവിയും

ഡേവിഡ് ഫ്രോളി പതിവായി മുന്‍ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിക്കാറുണ്ട്. മാത്രമല്ല, നെഹ്‌റുവിന്റെ മാര്‍ക്‌സിസത്തോടുള്ള പ്രണയത്തെയും ഹൈന്ദവതയോടുള്ള വെറുപ്പിനെയും അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്യാറുണ്ട്. ശബരിമല പ്രശ്‌നത്തിന്റെ പേരില്‍ കേരളത്തിലെ 'ഹിന്ദുവിരുദ്ധ കമ്മ്യൂണിസ്റ്റുകള്‍'ക്കെതിരെ പതിവായി ട്വീറ്റ് ചെയ്യുന്ന വ്യക്തിയാണദ്ദേഹം. 'ഇന്ത്യക്ക് അന്തസ്സും ആഗോളതലത്തില്‍ ഒരു ശബ്ദവും' നല്‍കിയതിന്റെ പേരില്‍ മോദിയെ അങ്ങേയറ്റം അദ്ദേഹം ആദരിക്കുകയും ചെയ്യുന്നുണ്ട്.

സ്വയം പ്രഖ്യാപിത ദേശീയവാദിയായ ഡോണള്‍ഡ് ട്രംപിനും സംഘ്പരിവാറിന്റെ ജീവചരിത്രകാരനായ വാള്‍ട്ടര്‍. കെ. ആന്‍ഡേഴ്‌സണും ശേഷം ഡേവിഡ് ഫ്രോളിയെ സംഘ്പരിവാറിന്റെ ഇഷ്ടക്കാരനാക്കുന്ന ഘടകങ്ങള്‍ ഇതൊക്കെയാണ്.

വിസ്‌കോണ്‍സിലെ ഒരു കാത്തലിക് കുടുംബത്തിലെ പത്ത് സന്താനങ്ങളിലൊരാളായ ഫ്രോളി വിയറ്റ്‌നാം യുദ്ധത്തിനെതിരായ പോരാട്ടങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയാണ്. യോഗ, ആയുര്‍വേദ, വേദങ്ങള്‍, ജ്യോതിഷം, വേദചരിത്രം എന്നീ മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഇന്ത്യന്‍ വലതുപക്ഷത്തിന്റെ ബൗദ്ധിക ആചാര്യന്‍ കൂടിയാണ്. ഫ്രോളി തന്നെ വിശേഷിപ്പിക്കുന്ന 'നെഹ്‌റുവിയന്‍ സോഷ്യലിസം, അതിന്റെ മാര്‍ക്‌സിസ്റ്റ് നിഴലുകള്‍, ബൗദ്ധിക കാപട്യങ്ങള്‍' എന്നിവക്കെതിരായ സംഘപരിവാറിന്റെ ഒറ്റയാള്‍ പട്ടാളമായും അദ്ദേഹം അറിയപ്പെടുന്നുണ്ട്.

മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയോടൊപ്പം ഡേവിഡ് ഫ്രോളി
മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയോടൊപ്പം ഡേവിഡ് ഫ്രോളി

ഹിന്ദു മതഗ്രന്ഥങ്ങളിലുള്ള പാണ്ഡിത്യവും അവയില്‍ നിന്ന് ഇംഗ്ലീഷില്‍ അനായാസേന വചനങ്ങള്‍ ഉദ്ധരിക്കാനുള്ള കഴിവുമാണ് ഫ്രോളിയെ സംഘപരിവാറിന്റെ ഇഷ്ടക്കാരനാക്കുന്നത്. ത്രിശൂലമേന്തിയ സ്വാമികള്‍, വിഷം വമിപ്പിക്കുന്ന ഗൗരക്ഷകര്‍, വിദ്യാസമ്പന്നരായ നഗരവാസികള്‍ എന്നിവര്‍ക്കെല്ലാം ഫ്രോളിയുടെ സംഭാഷണങ്ങള്‍ വലിയ തോതിലുള്ള പ്രചോദനമാണ് നല്‍കുന്നത്. സംഘ്പരിവാറിനകത്ത് നിലനില്‍ക്കുന്ന ചിന്തകന്‍മാരുടെ അസാന്നിധ്യമാണ് ഫ്രോളിക്ക് സ്വീകാര്യത നല്‍കുന്നത്. അദ്ദേഹത്തിന് ലഭിക്കുന്ന ജനപിന്തുണ അസൂയാവഹമാണ്. ഒരു ലക്ഷത്തി നാല്‍പ്പത്തിരണ്ടായിരത്തോളം പേര്‍ ട്വിറ്ററില്‍ അദ്ദേഹത്തെ പിന്തുടരുന്നുണ്ട്. പൊതു ഇടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കൂടെയുള്ള സെല്‍ഫിക്കായി ആളുകള്‍ തിരക്കുകൂട്ടാറാണ് പതിവ്. അദ്ദേഹത്തിന്റെ പുസ്തകങ്ങളും വന്‍തോതിലാണ് വിറ്റഴിക്കപ്പെടുന്നത്. What is Hinduism? A Guide for the Global Mind, Arise Arjuna: Hinduism Resurgent in a New Century തുടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ബ്ലൂംസ്‌ബെറി പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. മാത്രമല്ല, ഇരുപത്തഞ്ചോളം വിവര്‍ത്തനങ്ങളിലായി അമ്പതോളം വരുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിനുള്ള ഒരുക്കത്തിലാണ്.

വര്‍ഷത്തില്‍ ആറു മാസവും ഫ്രോളി യോഗ നടത്തുന്ന തന്റെ ജീവിത പങ്കാളി കൂടിയായ ശംഭാവി ചോപ്രയുടെ കൂടെ ഇന്ത്യയിലാണ് സമയം ചെലവഴിക്കാറുള്ളത്. ശംഭാവി ഇന്ത്യയില്‍ പലയിങ്ങളിലായി യോഗ വര്‍ക്ക്ഷോപ്പുകള്‍ നടത്താറുണ്ട്.

ഒട്ടുമിക്ക യുവ യാഥാസ്ഥിക പണ്ഡിതരും ഫ്രോളിയുടെ ബൗദ്ധികശേഷിയെക്കുറിച്ച് അനുഭാവപൂര്‍വ്വം സംസാരിക്കാറുണ്ട്. Being Hindu എന്ന പുസ്തകമെഴുതിയ ഹിന്ദോള്‍ സെന്‍ഗുപ്ത ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിന്റെ സാധ്യതകളെ വികസിപ്പിക്കുന്ന പാശ്ചാത്യ അന്വേഷകരുടെ ഭാഗമായാണ് ഫ്രോളിയെ കാണുന്നത്.

'ഡോ. ഫ്രോളിയുടെ പേര് കേള്‍ക്കുമ്പോള്‍ എനിക്ക് സഹോദരി നിവേദിതയെയും രാംദാസിനെയുമാണ് ഓര്‍മ്മ വരുന്നത്. ജീവിതകാലം മുഴുവന്‍ നീണ്ടുനിന്ന പഠനങ്ങളിലൂടെ ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തെ സമ്പന്നമാക്കിയ പ്രതിഭകളുടെ കൂടെയാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഇന്ത്യക്കകത്തും പുറത്തും ഇന്ത്യന്‍ ആത്മീയതക്ക് അദ്ദേഹം ഒരുപാട് സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്.' സെന്‍ഗുപ്തയുടേതാണ് ഈ വാക്കുകള്‍.

ഫ്രോളി തന്റെ ജീവിതപങ്കാളിയായ ശംഭാവി ചോപ്രയോടൊപ്പം  
ഫ്രോളി തന്റെ ജീവിതപങ്കാളിയായ ശംഭാവി ചോപ്രയോടൊപ്പം  

യോഗ അധ്യാപികയായ വസുധ റായ് പറയുന്നത് Ayurveda and the Mind: The Healing of Consciousness എന്ന ഫ്രോളിയുടെ പുസ്തകം തന്റെ അധ്യാപനത്തെയും എഴുത്തിനെയും ആഴത്തില്‍ സ്വാധീനിച്ചുണ്ട് എന്നാണ്.

സന്യാല്‍ പറയുന്നത് ഒരു ആഗോള സമൂഹത്തിന് സ്വീകാര്യമാവും വിധം ഹിന്ദു ആശയങ്ങളെ ആധുനികവല്‍ക്കരിക്കുന്നതില്‍ ഫ്രോളി അനല്‍പ്പമായ പങ്ക് വഹിച്ചു എന്നാണ്. മാത്രമല്ല, ഒരു പാശ്ചാത്യനാണെങ്കിലും ഇന്ത്യന്‍ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് ഇന്ത്യന്‍ സംസ്‌കാരത്തെ മനസ്സിലാക്കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട് എന്നും സന്യാല്‍ അഭിപ്രായപ്പെടുന്നുണ്ട്.

ആര്യന്‍ അധിനിവേശം എന്ന ആശയം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന സാമ്പത്തിക വിദഗ്ധനായ സഞ്ചീവ് സന്യാല്‍ പറയുന്നത് Gods, Sages and Kings: Vedic Secrets of Ancient Civilization എന്ന ഫ്രോളിയുടെ പുസ്തകത്തോട് താന്‍ കടപ്പെട്ടിരിക്കുന്നു എന്നാണ്. ഇന്ത്യയുടേത് ആത്മീയവും പുരോഗമനപരവുമായ പാരമ്പര്യമായിരുന്നു എന്നാണ് അതില്‍ ഫ്രോളി വാദിക്കുന്നത്. സന്യാല്‍ പറയുന്നത് ഒരു ആഗോള സമൂഹത്തിന് സ്വീകാര്യമാവും വിധം ഹിന്ദു ആശയങ്ങളെ ആധുനികവല്‍ക്കരിക്കുന്നതില്‍ ഫ്രോളി അനല്‍പ്പമായ പങ്ക് വഹിച്ചു എന്നാണ്. മാത്രമല്ല, ഒരു പാശ്ചാത്യനാണെങ്കിലും ഇന്ത്യന്‍ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് ഇന്ത്യന്‍ സംസ്‌കാരത്തെ മനസ്സിലാക്കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട് എന്നും സന്യാല്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഇന്ത്യന്‍ ബൗദ്ധിക മേഖലയിലേക്കുള്ള ഫ്രോളിയുടെ രംഗപ്രവേശം സംഘപരിവാറിന്റെ ദീര്‍ഘകാല പദ്ധതിയെയാണ് സൂചിപ്പിക്കുന്നത്. 1984 ന് ശേഷം ഇംഗ്ലീഷ് സംസാരിക്കുന്ന പത്രപ്രവര്‍ത്തകരെ വളര്‍ത്തിയെടുത്ത എല്‍.കെ അദ്വാനിയുടെ നീക്കത്തോട് സാമ്യതയുള്ളതാണിത്.

ഒരു ആയുര്‍വേദ സ്ഥാപനം നടത്തുന്ന ഡോ: വസന്ത് ലാഡില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഫ്രോളി പൂനെയിലെ ആയുര്‍വേദ പണ്ഡിതനായ ബി.എല്‍ വാശ്തയുമായി സുഹൃദ്ബന്ധം സ്ഥാപിക്കുകയായിരുന്നു. വാശ്തയാണ് കെ.എസ് സുദര്‍ശന്‍ അടക്കമുള്ള സംഘ്പരിവാര്‍ നേതാക്കന്‍മാര്‍ക്ക് ഫ്രോളിയെ പരിചയപ്പെടുത്തുന്നത്.

മാന്യനായ ഒരു ഗാന്ധിയന്‍ എന്നാണ് ഫ്രോളി സുദര്‍ശനെ വിശേഷിപ്പിച്ചത്.

ഇന്ത്യന്‍ ഹിന്ദുത്വവും ഡേവിഡ് ഫ്രോളി എന്ന ആര്‍.എസ്.എസ് ബുദ്ധിജീവിയും

90 കളിലെ ഈ രാഷ്ട്രീയ സന്ദര്‍ഭത്തിലാണ് ഹൈദരാബാദിലെ മതപരിവരിവര്‍ത്തനങ്ങളെക്കുറിച്ച ഒരു സമ്മേളനത്തിലേക്ക് സംവാദത്തിനായി ഫ്രോളിയെ സംഘപരിവാറുകാരനായ രാം മാധവ് ക്ഷണിക്കുന്നത്. അന്ന് രാം മാധവ് പ്രാഗ്ന ഭാരതി എന്ന ഒരു ആത്മീയ-ബൗദ്ധിക സംഘത്തോടൊപ്പമായിരുന്നു. ബി.ജെ.പി യുടെ വിദേശകാര്യ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം പിന്നീട് അദ്ദേഹത്തിന്റെ കൈയ്യില്‍ വരികയുണ്ടായി. ഇപ്പോഴും ഫ്രോളിയുടെ അടുത്ത സഹചാരിയാണ് രാം മാധവ്. അദ്ദേഹം നടത്തുന്ന ഇന്ത്യ ഫൗണ്ടേഷന്‍ പരിപാടികളിലെല്ലാം ഫ്രോളിയാണ് സംഭാഷണങ്ങള്‍ നടത്താറുള്ളത്. 1996 ല്‍ ബോസ്റ്റണില്‍ വെച്ച് നടന്ന രസകരമായ മറ്റൊരു സംഭവം ഫ്രോളി ഉദ്ധരിക്കാറുണ്ട്. ചിരിച്ചുകൊണ്ടാണ് ഫ്രോളി ആ സംഭവം വിവരിക്കുന്നത്: ' ഞങ്ങള്‍ ഒരു സംഘം വരുന്ന ഹിന്ദു വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു. അന്ന് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്ന് പറഞ്ഞുകൊണ്ട് ഒരാളെ ഞങ്ങളുടെ ആഥിതേയന്‍ പരിചയപ്പെടുത്തിത്തരികയുണ്ടായി.' നരേന്ദ്രമോദിയായിരുന്നു അത്.

ചിരിച്ചുകൊണ്ടാണ് ഫ്രോളി ആ സംഭവം വിവരിക്കുന്നത്: ‘ ഞങ്ങള്‍ ഒരു സംഘം വരുന്ന ഹിന്ദു വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു. അന്ന് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്ന് പറഞ്ഞുകൊണ്ട് ഒരാളെ ഞങ്ങളുടെ ആഥിതേയന്‍ പരിചയപ്പെടുത്തിത്തരികയുണ്ടായി.’ നരേന്ദ്രമോദിയായിരുന്നു അത്.

വാശ്ത നടത്തിയ ശുദ്ധി പ്രക്രിയയിലൂടെയാണ് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്രോളി ഹിന്ദുവാകുന്നത്. അധികാരത്തിലേക്കുള്ള സംഘ്പരിവാറിന്റെ വളര്‍ച്ചയെ അദ്ദേഹം ശരിക്ക് മനസ്സിലാക്കിയിട്ടുണ്ട്.

നഗരങ്ങളെയും തെരുവുകളെയും അമ്പലങ്ങളെയും പുനര്‍നാമകരണം ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെടാറുണ്ട്. മാത്രമല്ല, ഇന്ത്യയുടെ ധര്‍മ്മ നാഗരികതയുടെ നവോത്ഥാനത്തിന് വേണ്ടിയും വേദവിജ്ഞാനീയങ്ങളെ യോഗയുമായി ബന്ധിപ്പിക്കാനും അദ്ദേഹം നിരന്തരം വാദിക്കുന്നുണ്ട്.

'സ്റ്റാലിനിസ്റ്റ് കമ്മ്യൂണിസ'ത്തിനെതിരായ തുറന്ന എതിര്‍പ്പിലൂടെ ഒരുപാട് വിമര്‍ശകരെയും ഫ്രോളി സമ്പാദിച്ചിട്ടുണ്ട്. ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് പറയുന്നത് ഫ്രോളി ഒരു പണ്ഡിതനല്ല എന്നാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രചരിപ്പിക്കുന്ന ലഘുലേഖകന്‍ എന്നാണ് ഹബീബ് ഫ്രോളിയെ വിശേഷിപ്പിക്കുന്നത്.

ഇന്ത്യന്‍ ഹിന്ദുത്വവും ഡേവിഡ് ഫ്രോളി എന്ന ആര്‍.എസ്.എസ് ബുദ്ധിജീവിയും

ഹബീബ് പറയുന്നു: ' ഇത്തരമാളുകളെ നമ്മള്‍ വലതുപക്ഷ പണ്ഡിതര്‍ എന്നുപോലും വിശേഷിപ്പിക്കരുത്. കാരണം ആ വിശേഷണം അവര്‍ക്ക് ആദരണീയത നല്‍കുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം തന്റെ പഠനങ്ങളിലെ കാര്‍ക്കശ്യം കാരണം വലതുപക്ഷ ചരിത്രകാരനായ ആര്‍. സി മജുംദാര്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണങ്ങളോട് അഭിപ്രായവിത്യാസമുണ്ടെങ്കിലും പാണ്ഡിത്യത്തെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചരിത്രത്തെയും യാഥാര്‍ത്ഥ്യങ്ങളെയും വളച്ചൊടിക്കുകയാണ് ഫ്രോളി ചെയ്യുന്നത്. ഇടതു ഉദാരവാദികളെ ചീത്ത വിളിക്കുന്നത് കൊണ്ടുമാത്രം ഒരാള്‍ പണ്ഡിതനാവുകയില്ല.'

എന്നാല്‍ ഫാസിസ്റ്റ് എന്ന് വീക്ക് മാഗസിന്‍ വിശേഷിപ്പിച്ച ഫ്രോളിയെ സംബന്ധിച്ചിടത്തോളം വിമര്‍ശനങ്ങള്‍ സാധാരണമാണ്. അമേരിക്കയില്‍ യോഗയുടെ ആത്മീയ ഘടകങ്ങളെ ജനകീയമാക്കിയതിലൂടെ തന്റെ ജനപിന്തുണ വര്‍ധിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. കൊളൊറാഡോ സര്‍വ്വകലാശാലയില്‍ ജ്യോതിഷവും അതിഭൗതികതയും പഠിപ്പിക്കുന്ന ഫ്രോളി ഉപനിഷത്തുകളെയും വേദങ്ങളെയും കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്.

പുഡുച്ചെറിയിലെ ശ്രീ അൗറോബിന്ദോ ആശ്രമവുമായി ഒരുകാലത്ത് അദ്ദേഹം ധാരാളം കത്തിടപാടുകള്‍ നടത്തിയിരുന്നു. അവിടുത്തെ സെക്രട്ടറിയായിരുന്ന എം.പി പണ്ഡിറ്റ് അമേരിക്ക സന്ദര്‍ശിക്കുകയും പിന്നീട് ഇന്ത്യയില്‍ വെച്ച് അഞ്ഞൂറ് പേജോളം വരുന്ന ഫ്രോളിയുടെ ഋഗ്വേദത്തെക്കുറിച്ച പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത് തന്നെയാണ് ഫ്രോളി ഡോ വസന്ദ് ലാഡിനെയും പരിചയപ്പെടുന്നത്.

വമദേവ ശാസ്ത്രി എന്ന് ഫ്രോളിയെ 1995-ല്‍ വശ്ത നാമകരണം ചെയ്യുകയുണ്ടായി. 2015 ലാണ് അദ്ദേഹത്തിന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിക്കുന്നത്. ദീപക് ചോപ്രയുള്‍പ്പെടെയുള്ള അനുയായികളെ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

ഫ്രോളിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം എതിര്‍ക്കപ്പെടേണ്ട സംഗതിയൊന്നുമല്ല. അദ്ദേഹം പറയുന്നു: ‘ ഹൈന്ദവര്‍ വിദേശികളുടെ കൈയ്യാല്‍ ഒരുപാട് കാലമായി അടിച്ചമര്‍ത്തപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഹൈന്ദവരാകട്ടെ, എല്ലാവരെയും സ്വീകരിക്കുകയായിരുന്നു ചെയ്തത്. ഇനി ഉണര്‍വ്വിന്റെ കാലമാണ്.

ഫ്രോളിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം എതിര്‍ക്കപ്പെടേണ്ട സംഗതിയൊന്നുമല്ല. അദ്ദേഹം പറയുന്നു: ' ഹൈന്ദവര്‍ വിദേശികളുടെ കൈയ്യാല്‍ ഒരുപാട് കാലമായി അടിച്ചമര്‍ത്തപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഹൈന്ദവരാകട്ടെ, എല്ലാവരെയും സ്വീകരിക്കുകയായിരുന്നു ചെയ്തത്. ഇനി ഉണര്‍വ്വിന്റെ കാലമാണ്. പാശ്ചാത്യ നാഗരികതയുടെ ഒരു അടിക്കുറിപ്പായി ഒരിക്കലും ഇന്ത്യ മാറാന്‍ പാടില്ല. മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിനും സര്‍ദാര്‍ വല്ലെഭായ് പട്ടേല്‍, ശ്രീ അൗറോബിന്‍ദോ എന്നിവരുടെ മരണങ്ങള്‍ക്കും ശേഷം നഷ്ടപ്പെട്ടുപോയ പ്രതാപം നമ്മള്‍ വീണ്ടെടുക്കേണ്ടതുണ്ട്.

പ്രധാനമന്ത്രിയുടെ ശാസ്ത്ര-സാങ്കേതികവിദ്യാ ഉപദേശക സമിതിയംഗമായ കല്‍ക്കിന് 90 കള്‍ മുതല്‍ തന്നെ ഫ്രോളിയെ അറിയാം. അദ്ദേഹം പറയുന്നത് ഫ്രോളി തനിക്കൊരു പ്രചോദനമാണ് എന്നാണ്. മാത്രമല്ല, ബൗദ്ധിക ക്ഷത്രിയന്‍മാരാകേണ്ടതിന്റെയും സത്യത്തിന് വേണ്ടി നിലകൊള്ളേണ്ടതിന്റെയും ആവശ്യകതയെ ഇന്ത്യക്കാര്‍ക്ക് ചൂണ്ടിക്കാണിച്ച് കൊടുത്തതിന്റെ പേരിലും ഫ്രോളി ആദരവര്‍ഹിക്കുന്നുണ്ട് എന്നാണ് കല്‍ക്കിന്റെ പക്ഷം. ഫ്രോളിയുടെ പരിശ്രമങ്ങള്‍ ഫലമുത്പാദിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

അതോടൊപ്പം സംഘ്പരിവാറിന് ഫ്രോളിയോടുള്ള മാനസിക അടുപ്പവും വര്‍ധിച്ചിട്ടുണ്ട് എന്നതാണ് വസ്തുത.

വിവ: സഅദ് സല്‍മി