LiveTV

Live

National

‘അമിത് ഷാ എന്നത് പേര്‍ഷ്യന്‍ പേര്; ആദ്യം നിങ്ങളുടെ നേതാവിന്റെ പേര് മാറ്റൂ’ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഇര്‍ഫാന്‍ ഹബീബ് 

‘ഗുജറാത്ത്’ എന്ന പേരും പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണെന്ന് ഇര്‍ഫാന്‍ ഹബീബ് കൂട്ടിച്ചേര്‍ത്തു. ‘ഗുജറാത്ര’ എന്നായിരുന്നു ആദ്യത്തെ പേര്.

‘അമിത് ഷാ എന്നത് പേര്‍ഷ്യന്‍ പേര്; ആദ്യം നിങ്ങളുടെ നേതാവിന്റെ പേര് മാറ്റൂ’ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഇര്‍ഫാന്‍ ഹബീബ് 

രാജ്യത്തെ പല സ്ഥലങ്ങളുടെയും പേര് മാറ്റുന്ന തിരക്കിലാണ് ബി.ജെ.പി സര്‍ക്കാരുകള്‍. എങ്കില്‍ ആദ്യം മാറ്റേണ്ടത്, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെ പേരാണെന്ന് തുറന്നടിച്ച് ചരിത്രകാരനും അലിഖര്‍ മുസ്‍ലിം സര്‍വകലാശാല പ്രൊഫസറുമായ ഇര്‍ഫാന്‍ ഹബീബ്.

അമിത് ഷായുടെ പേരിലെ ‘ഷാ’ പേര്‍ഷ്യയില്‍ നിന്ന് ഉത്ഭവിച്ചതാണെന്നും ഗുജറാത്തി അല്ലെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ടിരിക്കുന്ന ബി.ജെ.പി ആദ്യം സ്വന്തം നേതാവിന്റെ പേര് മാറ്റണമെന്നും ഇര്‍ഫാന്‍ ഹബീബ് ആഞ്ഞടിച്ചു.

യു.പിയില്‍ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് ‘ആഗ്രാവന്‍’ എന്നാക്കി മാറ്റണമെന്ന് ബി.ജെ.പി എം.എല്‍.എ ജഗന്‍ പ്രസാദ് ഗാര്‍ഗ് യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ഇര്‍ഫാന്‍ ഹബീബ്.

''ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജണ്ടയ്ക്കനുസരിച്ചാണ് ബി.ജെ.പിയുടെ നടപടികള്‍. അയല്‍ രാജ്യമായ പാകിസ്ഥാനെ പോലെ, ഇസ്‌ലാമുമായി ബന്ധമുള്ളതിനെയെല്ലാം ഇല്ലാതാക്കാനാണ് ബി.ജെ.പിയും ഹിന്ദുത്വ ശക്തികളും ശ്രമിക്കുന്നത്.'' ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

‘ഗുജറാത്ത്’ എന്ന പേരും പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണെന്ന് ഇര്‍ഫാന്‍ ഹബീബ് കൂട്ടിച്ചേര്‍ത്തു. ‘ഗുജറാത്ര’ എന്നായിരുന്നു ആദ്യത്തെ പേര്. ബി.ജെ.പി ഈ പേരും മാറ്റണമെന്ന് ഇര്‍ഫാന്‍ ഹബീബ് പരിഹസിച്ചു.