LiveTV

Live

National

സാനിയ മിര്‍സയ്ക്കും ഷുഐബ് മാലിക്കിനും ആണ്‍കുഞ്ഞ്

ഇന്ന് രാവിലെ ഷുഐബ് മാലിക്ക് തന്നെ ട്വിറ്ററിലൂടെ കുഞ്ഞ് പിറന്ന സന്തോഷം ലോകത്തെ അറിയിക്കുകയായിരുന്നു.

സാനിയ മിര്‍സയ്ക്കും ഷുഐബ് മാലിക്കിനും ആണ്‍കുഞ്ഞ്

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സക്കും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. ഇന്ന് രാവിലെ ഷുഐബ് മാലിക്ക് തന്നെ ട്വിറ്ററിലൂടെ കുഞ്ഞ് പിറന്ന സന്തോഷം ലോകത്തെ അറിയിക്കുകയായിരുന്നു.

''അത്യന്തം സന്തോഷത്തോടെ അറിയിക്കട്ടെ, അത് ഒരു ആണ്‍കുഞ്ഞാണ്. എന്റെ പെണ്ണ് എന്നത്തേയും പോലെ കരുത്തയായി ഇരിക്കുന്നു. അല്‍ഹംദുലില്ലാഹ്.. എല്ലാവരുടെയും ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും വിനയം നിറഞ്ഞ നന്ദി. നിറഞ്ഞ ഉത്സാഹത്തോടെ ഷുഐബ് ട്വിറ്ററില്‍ കുറിച്ചു.

സാനിയക്ക് കുഞ്ഞുണ്ടായ വാര്‍ത്ത ആദ്യം പുറത്തുവിട്ടത് സംവിധായിക ഫറാ ഖാനാണ്. സാനിയക്കും, ഷുഐബിനും ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ഫറയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അവസാനം, കാലങ്ങള്‍ക്ക് ശേഷം ആ നല്ല വാര്‍ത്തെയത്തിയിരിക്കുന്നു എന്നു പറഞ്ഞായിരുന്നു സാനിയയ്ക്കും ഷുഐബിനും ഫറയുടെ ആശംസകള്‍.

ഷുഐബിന്റെ മാനേജറായ അമീന്‍ ഹഖും ഈ സന്തോഷവാര്‍ത്ത അറിയിക്കാനായി ട്വീറ്റിട്ടിട്ടുണ്ട്.

2010ലാണ് സാനിയയും ഷുഐബും വിവാഹിതരാകുന്നത്. പ്രസവത്തിന് ശേഷം ഒരു ഇടവേളയെടുക്കാനും 2020 ലെ ടോക്കിയോ ഒളിമ്പിക്സിലൂടെ തിരിച്ചുവരാനുമാണ് സാനിയ തീരുമാനിച്ചിരിക്കുന്നത്.