വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡിക്ക് കുത്തേറ്റു
വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ചാണ് കുത്തേറ്റത്.

വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡിക്ക് കുത്തേറ്റു. വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ചാണ് കുത്തേറ്റത്. അക്രമിയെ പിടികൂടി.
സെല്‍ഫി എടുക്കണമെന്ന ആവശ്യവുമായി എത്തിയ യുവാവാണ് ജഗന് മോഹനെ ആക്രമിച്ചത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. ജഗന് മോഹന്റെ ഇടത് കയ്യിലാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
വിമാനത്താവളത്തിനുള്ളില്‍ ആയുധവുമായി പ്രവേശിക്കാന്‍ യുവാവിന് സാധിച്ചതെങ്ങനെയെന്ന് വ്യക്തമല്ല. നെയില്‍ കട്ടര്‍ പോലും കൂടെ കരുതാന്‍ കഴിയില്ലെന്നിരിക്കെ മൂര്‍ച്ചയേറിയ ആയുധവുമായി യുവാവ് എങ്ങനെ വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ എത്തിയെന്ന് വൈ.എസ്.ആര് കോണ്‍ഗ്രസ് എം.എല്‍.എ റോജ സെല്‍വമണി ചോദിക്കുന്നു. ജഗന് സുരക്ഷ ഉറപ്പാക്കുന്നതില്‍ ടി.ഡി.പി സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും അവര്‍ കുറ്റപ്പെടുത്തി.