LiveTV

Live

National

ഒരു നാട് മുഴുവന്‍ മരണത്തില്‍ മരവിച്ചപ്പോള്‍ ചിലര്‍ മൃതദേഹങ്ങളില്‍ നിന്ന് പേഴ്‍സും ആഭരണങ്ങളും മോഷ്ടിക്കുന്ന തിരക്കിലായിരുന്നു...

പഠാന്‍ക്കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരുകയായിരുന്ന ജലന്തര്‍ എക്സപ്രസ് പാഞ്ഞുകയറിയാണ് ദുരന്തമുണ്ടായത്. എന്നാല്‍ ഈ ദുരന്തത്തേക്കാള്‍ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതാണ് ഇതിന് ശേഷം നടന്നത്.

ഒരു നാട് മുഴുവന്‍ മരണത്തില്‍ മരവിച്ചപ്പോള്‍ ചിലര്‍ മൃതദേഹങ്ങളില്‍ നിന്ന് പേഴ്‍സും ആഭരണങ്ങളും മോഷ്ടിക്കുന്ന തിരക്കിലായിരുന്നു...

ദസറ ആഘോഷത്തിനിടെ അമൃതസറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 61 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്‍റെ ഞെട്ടലില്‍ നിന്ന് രാജ്യം മുക്തമായിട്ടില്ല. ആഘോഷത്തിന്‍റെ ഭാഗമായി രാവണരൂപം കത്തിക്കുന്നത് കാണാനായി റെയില്‍വെ ട്രാക്കില്‍ കയറി നിന്ന ജനങ്ങളുടെ ഇടയിലേക്ക് പഠാന്‍ക്കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരുകയായിരുന്ന ജലന്തര്‍ എക്സപ്രസ് പാഞ്ഞുകയറിയാണ് ദുരന്തമുണ്ടായത്.

എന്നാല്‍ ഈ ദുരന്തത്തേക്കാള്‍ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതാണ് ഇതിന് ശേഷം നടന്നത്. അപ്രതീക്ഷിതമായി മരണം ട്രെയിനിന്‍റെ രൂപത്തില്‍ കടന്നുവപ്പോള്‍, ആ ദുരന്തത്തിന്‍റെ ആഘാതത്തില്‍ ഒരു നാട് മുഴുവനും മരവിച്ച് നിന്നുപോയപ്പോള്‍, ഛിന്നഭിന്നമായി കിടന്ന മൃതദേഹങ്ങളില്‍ നിന്നും മുറിവേറ്റ് സഹായത്തിനായി കേണപേക്ഷിച്ചിരുന്നവരില്‍ നിന്നും പേഴ്സും ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റുള്ള സാധനങ്ങളുമൊക്കെ മോഷ്ടിക്കുന്ന തിരക്കിലായിരുന്നു ചിലര്‍. ക്രൂരതയുടെ പര്യായമായിരുന്നു അവരെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മൃതദേഹങ്ങളില്‍ നിന്നും മുറിവേറ്റ് കിടന്നവരില്‍ നിന്നും ആഭരണങ്ങളും പേഴ്‍സും മൊബൈല്‍ ഫോണുമൊക്കെ ചിലര്‍ മോഷ്ടിക്കുന്നത് കണ്ടതായി നിരവധി ദൃക്സാക്ഷികള്‍ പറഞ്ഞു.

ദുരന്തത്തില്‍ മരിച്ച 17 കാരന്‍ വസുവിന്‍റെ അമ്മ ജ്യോതി കുമാരി പറയുന്നത് ഇങ്ങനെ: സംഘാടകരുടെയും ഭരണാധികാരികളുടെയും അശ്രദ്ധ മൂലം എനിക്ക് എന്‍റെ മകനെ നഷ്ടമായി. എന്നാല്‍ അവന്‍റെ മൃതദേഹം പരിശോധിച്ച ആശുപത്രി അധികൃതരാണ് അതിലും വലിയ ക്രൂരന്‍മാര്‍ ആ ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന് പറഞ്ഞത്. കാരണം, അവന്‍റെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും പേഴ്‍സും മൊബൈല്‍ ഫോണുമൊക്കെ ആരോ മോഷ്ടിച്ചിരുന്നു.'' സമാന അനുഭവം നിരവധി പേര്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Also read: ട്രെയിന്‍ തൊട്ടുമുന്നിലുള്ളവരെ ചതച്ചരച്ചിട്ടും, മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നിന്നു അവര്‍

കഴിഞ്ഞ ദിവസം, അപകടം നടന്ന ശേഷവും ഒന്നും സംഭവിക്കാത്തതു പോലെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ദസറ ആഘോഷത്തിന്‍റെ മുന്നില്‍ നിന്ന് സെല്‍ഫിയും ഫോട്ടോയും വീഡിയോയും പകര്‍ത്തിക്കൊണ്ടിരുന്നവര്‍ അപകടത്തിന് ശേഷവും അത് തുടരുന്നത് ദൃശ്യത്തില്‍ കാണാം. ദുരന്തം നടന്ന ശേഷവും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാതെ ആളുകളുടെ ശ്രദ്ധ മുഴുവന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലായിരുന്നു.