LiveTV

Live

National

പ്രധാനമന്ത്രിയുടെ ഷിര്‍ദി സന്ദര്‍ശനം; തൃപ്തി ദേശായി കരുതല്‍ തടങ്കലില്‍ 

പ്രധാനമന്ത്രിയുടെ ഷിര്‍ദി സന്ദര്‍ശനം; തൃപ്തി ദേശായി കരുതല്‍ തടങ്കലില്‍ 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഷിര്‍ദി ക്ഷേത്ര സന്ദര്‍ശനത്തിന് മുന്നോടിയായി സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായിയെ കരുതല്‍ തടങ്കലിലാക്കിയിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. പൂനെ പോലീസാണ് തൃപ്തി ദേശായിയെ കസ്റ്റഡിയിലെടുത്തത്.

ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി അഹമ്മദ് നഗര്‍ എസ്.പിക്ക് കത്തയച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഷിര്‍ദി ക്ഷേത്ര സന്ദര്‍ശന വേളയില്‍ കാണാന്‍ അനുവദിക്കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തെ വഴിയില്‍ തടയുമെന്നും അവര്‍ പറഞ്ഞിരുന്നു. മുത്തലാഖ് വിഷയത്തില്‍ സ്ത്രീപക്ഷത്ത് നില്‍ക്കുന്ന മോദി സര്‍ക്കാര്‍, സുപ്രീം കോടതി വിധിയുണ്ടായിട്ടും ശബരിമല വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്നത് എന്തു കൊണ്ട് എന്നും അവര്‍ ചോദിച്ചിരുന്നു.

പുലര്‍ച്ചെ 4.30 നാണ് പൂനെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.