LiveTV

Live

National

ക്രിക്കറ്റ് താരം ഷമിയുടെ ഭാര്യ ഹസീന്‍ രാഷ്ട്രീയത്തിലേക്ക് 

ഹസീന്‍ ഇന്നലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേര്‍ന്നു.

ക്രിക്കറ്റ് താരം ഷമിയുടെ ഭാര്യ ഹസീന്‍ രാഷ്ട്രീയത്തിലേക്ക് 

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി അകന്നുകഴിയുന്ന ഭാര്യ ഹസീന്‍ ജഹാന്‍ രാഷ്ട്രീയത്തിലേക്ക്. ഹസീന്‍ ഇന്നലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേര്‍ന്നു. മുംബൈ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സഞ്ജയ് നിരുപത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു രാഷ്ട്രീയ പ്രവേശനം.

ഷമി തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുവെന്ന് വെളിപ്പെടുത്തി നേരത്തെ ഹസീന്‍ രംഗത്തെത്തിയിരുന്നു. ഷമിക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്നും ഹസീന്‍ ആരോപിച്ചു. ഗാര്‍ഹിക പീഡനത്തിന് ഷമിക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്. ജീവനാംശം ലഭിക്കാന്‍ കൊല്‍ക്കത്ത കോടതിയില്‍ കേസും നല്‍കി.

മോഡല്‍ ആയിരുന്ന ഹസീന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.